പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ ഇര താനാണ്: പ്രത്യേക വിചാരണവേണമെന്ന് ദിലീപ്

dileep , pulser suni

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് എതിരെ കുറ്റം ചുമത്തിയ വിചാരണക്കോടതി നടപടിക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍. തനിക്കും മറ്റ് പ്രതികള്‍ക്കും എതിരായ കേസുകള്‍ വ്യത്യസ്തമാണെന്നും ഒരുമിച്ച്‌ കുറ്റം ചുമത്താനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കേസില്‍ ഇര താനാണെന്നും അതില്‍ പ്രത്യേക വിചാരണവേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.

നടിയെ ആക്രമിച്ച കേസില്‍ കുറ്റം ചുമത്തി വിചാരണ നടപടികളിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഹര്‍ജിയുമായി വീണ്ടും ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ സമയം നല്‍കിയില്ലെന്നും പുതിയ ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

Read Previous

എഫ്ഐആറിന് ‘സ്റ്റേഷൻ പരിധിയില്ല’, സംസ്ഥാനത്തെ ഏത് പൊലീസ് സ്റ്റേഷനിലും റജിസ്റ്റർ ചെയ്യാം

Read Next

വൈ​ക്ക​ത്ത് തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ് തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി മ​രി​ച്ചു

error: Content is protected !!