ദൃശ്യങ്ങള്‍ ദിലീപിന് കാണാം നല്‍കില്ലന്ന് സുപ്രീംകോടതി

DILEEP ISSUE,SUPREME COURT,CD,RASHTRADEEPAM

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ദിലീപിന് കാണാം എന്നാല്‍ നല്‍കില്ലന്ന് സുപ്രീംകോടതി.

ദില്ലി:  ദൃശ്യങ്ങള്‍ കൈമാറണം എന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. കാറില്‍ വച്ച് നടന്ന പീഡനത്തിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ദിലീപിന് കോടതി അനുമതി നല്‍കി. ദൃശ്യങ്ങള്‍ കേസിലെ രേഖയാണെന്നും അത് പരിശോധിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം. ദൃശ്യങ്ങളുടെ പകര്‍പ്പ് കൈമാറുന്നത് തന്റെ സ്വകാര്യതയേയും സുരക്ഷയേയും ബാധിക്കുമെന്ന നടിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

 

Read Previous

പാറമടയില്‍ മാലിന്യവുമായെത്തിയ ലോറി കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം പോലീസ് പിടികൂടി

Read Next

പ്രണയലേഖനം എഴുതി: മൂന്നാം ക്ലാസുകാരന്‍റെ കൈയും കാലും കൂട്ടി ബെഞ്ചില്‍ കെട്ടിയിട്ടു

error: Content is protected !!