Home LOCALErnakulam വിലക്കുറവില്‍ അണിഞ്ഞൊരുങ്ങി കോതമംഗലത്തിന്റെ മാസ്‌ക് വിപണി
RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,mask

വിലക്കുറവില്‍ അണിഞ്ഞൊരുങ്ങി കോതമംഗലത്തിന്റെ മാസ്‌ക് വിപണി

by Chief Editor

കോതമംഗലം: പ്രളയമായാലും മറ്റുമഹാമാരികളായാലും നാടിന്റെ അവസ്ഥക്കൊത്ത് നാടിനൊത്ത് തന്റെ വ്യാപാരമേഘലയെ ചിട്ടപ്പെടുത്തിയ ജനകീയ വ്യാപാരിയാണ് മാധ്യമപ്രവര്‍ത്തകനായ കോതമംഗലത്തിന്റെ സ്വന്തം ജോഷി അറയ്ക്കല്‍. ആരോഗ്യ സംരക്ഷണത്തിന്റെ അഭിവാജ്യ ഘടകമായി മാസ്‌കുകള്‍ മാറിയതോടെ ഇക്കുറി ജോഷിയും അത്ഭുതങ്ങളാണ് തീര്‍ക്കുന്നത്. വിലക്കുറവില്‍ ആകര്‍ഷകവും വൈവിധ്യങ്ങളുമായ മാസ്‌കുകളും വിപണിയില്‍ ഒരുക്കിയാണ് കോതമംഗലത്തെ ജോഷിയുടെ ഗള്‍ഫ് ബസാര്‍ തരംഗമായി മാറുന്നത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌ക് ധാരണം നിര്‍ബന്ധമാക്കിയതോടെയാണ് ഈ രംഗത്തേക്ക് ഗള്‍ഫ് ബസാര്‍ ചുവട് മാറ്റിയത്. കോവിഡ് വ്യാപനം തടയാന്‍ മാസ്‌ക് ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചതോടെ ജില്ലയില്‍ മാസ്‌കുകളുടെ ദൗര്‍ലഭ്യം ശരിക്കും നേരിട്ടിരുന്നു. വന്‍ വില ഈടാക്കിയാണ് പല വ്യാപാരികളും നിലവില്‍ ഉണ്ടായിരുന്ന സ്റ്റോക്കുകള്‍ വിറ്റഴിച്ചത്. ഒരു തവണ ഉപയോഗിച്ച ശേഷം നശിപ്പിക്കേണ്ട മാസ്‌കുകളാണ് ആദ്യം ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ കഴുകി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന 20 ഓളം തരത്തിലുള്ള വാഷബിള്‍ മാസ്‌കുകുകള്‍ ഗള്‍ഫ് ബസാറില്‍ ലഭ്യമാണ് .RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WEBSITE,ONLINE,PASSED AWAY,DAILY,KERALAM, GOVERMENT,FOOD,SPORTS,POLICE,COURT,MLA,DEATH,GULF,SOUDHY,RIYAD,AMERICA,CHAINA,KARNADAKA,TAMILNADU,INDIA,ACCIDENT,PHOTOS,HEALTH,HOSPITAL,FRUITS,MINISTER,CHIEF MINISTER,PRIME MINISTER,MP,PARLIMENT,CPM,CPI,MUSLIM LEAUGE,KERALA CONGRESS, BJP, RSS,POPULAR FRONT,DYFI,YOUTH CONGRESS,YOUTH LEAUGE,DOCTORS,NURSE,MEDICAL TEAM,FIRE FORCE, LOCK DOWN,COVID 19,CORONA,TREATMENT,BREAK THE CHAIN,maskരോഗികള്‍ മാത്രം ധരിച്ചിരുന്ന മാസ്‌കുകള്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ പുറത്തിറങ്ങുമ്പോള്‍ ധരിക്കണമെന്ന ഉത്തരവിറങ്ങിയതോടെ മാസ്‌കുകള്‍ക്ക് പ്രിയമേറി . ഒരു ലെയര്‍ മുതല്‍ ആറ് ലെയര്‍ വരെയുള്ളതും 4 രൂപ മുതല്‍ 150 രൂപ വരെ വിലയുള്ള മാസ്‌കുകളും ലഭ്യമാണ്. കോട്ടണ്‍ ക്ലോത്ത് ,പേപ്പര്‍ , ഡിസ്‌പോസിബിള്‍ , ബനിയന്‍ ഫേ ബ്രിക്‌സ് ,കമ്പിളി തുടങ്ങിയ വ്യത്യസ്ഥങ്ങളായ മെറ്റീരിയലുകളില്‍ പല കളറുകളിലും പല ആ ക്യതികളിലും ആകര്‍ഷകങ്ങളായ ഡിസൈനുകളിലും മാസ്‌കുകള്‍ വില്പനക്ക് ലഭ്യമാണന്ന് കോതമംഗലം ഗള്‍ഫ് ബസാര്‍ ഉടമയും എറണാകുളം ജില്ലയിലെ പ്രധാന മാസ്‌ക് മൊത്തവ്യാപാരികളില്‍ ഒരാളായ
ജോഷി അറയ്ക്കല്‍ പറഞ്ഞു.

നേഴ്‌സസ് , ഡോക്ടര്‍ , അഭിഭാഷകര്‍ ടീച്ചേഴ്‌സ് തുടങ്ങിയ പ്രഫഷണലുകള്‍ക്കും വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യൂണിഫോമുകള്‍ക്ക് ചേര്‍ന്നതും കുട്ടികള്‍ക്കും ന്യൂ ജെന്‍ വിഭാഗത്തിനും വസ്ത്രങ്ങള്‍ക്ക് യോജിച്ച മാസ് കുകളും ഇവിടെ സുലഭമാണ് ഷര്‍ട്ടുകള്‍ക്കും ടീ ഷര്‍ട്ടുകള്‍ക്കും സാരിക്കും ടോപ്പുകള്‍ക്കും അതേ തുണിത്തരത്തിലുള്ള മാസ്‌കുകളും ഓരോന്നിനും ഒപ്പമിറക്കിയും ഇവിടെ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അടുത്ത അധ്യയന വര്‍ഷം മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുള്ളതിനാല്‍ യൂണിഫോം തുണിത്തരത്തിലുള്ള മാസ്‌കുകളും തയ്യാറാക്കി വരികയാണ്. ഓണക്കാലത്ത് കേരള വേഷത്തിനൊപ്പം ധരിക്കാവുന്ന കസവ് ചേര്‍ന്ന മാസ് കുകളും ,ഉപഭോക്താക്കളുടെ ആവശ്യപ്രകാരം സിനിമ ,സ്‌പോര്‍ട്‌സ് താരങ്ങളുടേയും വിവിധ കാര്‍ട്ടുണുകളുടേയും ഹോളിവുഡ് ആക്ഷന്‍ ഹീറോകളുടെയും ചിത്രം ആലേഖനം ചെയ്യുന്ന മാസ്‌കുകളും ഉടന്‍ വിപണിയിലെത്തിക്കുമെന്നും മാറിയ ജീവിത ശൈലിക്കൊപ്പം മാസ്‌കുകുകളും മാറ്റത്തിന് വിധേയമാവുകയാണന്നും ജോഷി അറയ്ക്കല്‍ പറഞ്ഞു.

Related Posts

error: Content is protected !!