ഡയമണ്ട് പ്രിന്‍സസ് ആഡംബര കപ്പലിലെ ഇന്ത്യക്കാര്‍ എയര്‍ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്

diamond princes, corona

ടോക്യോ: ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് ആഡംബര കപ്പലിലെ വൈറസ് ബാധയില്ലാത്ത ഇന്ത്യക്കാര്‍ നാട്ടിലേക്ക്. ഇന്ത്യന്‍ സംഘം എയര്‍ ഇന്ത്യ വിമാനത്തില്‍ കയറിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പ്രത്യേക വിമാനത്തില്‍ അവരെ ഡല്‍ഹിയിലെത്തിക്കും.

വൈറസ് ബാധയില്ലെന്ന് സ്വിരീകരിച്ച ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുന്നത്. കപ്പലിലുള്ള രണ്ട് പേര്‍ക്ക് കൂടി വൈറസ് ബാധയുള്ളതായി പരിശോധനഫലം പുറത്തുവന്നിട്ടുണ്ട്. ഇതോടെ കപ്പലിലെ രോഗം ബാധിച്ച ഇന്ത്യന്‍ പൗരന്മാരുടെ എണ്ണം 16 ആയി. ഇവരില്‍ ആരുടേയും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ പറഞ്ഞു. 132 ജീവനക്കാരും ആറ് യത്രക്കാരുമടക്കം 138 ഇന്ത്യക്കാരാണ് ഫെബ്രുവരി മൂന്നുമുതല്‍ പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് ആഡംബര കപ്പലില്‍ ഉണ്ടായിരുന്നത്.

Read Previous

കൂടത്തായ് കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

Read Next

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പാലിനും പച്ചക്കറിക്കും തീവില

error: Content is protected !!