അ​വി​ഹി​ത​ബ​ന്ധ​മെ​ന്നു സം​ശ​യം; ഭ​ര്‍​ത്താ​വ് ന​ടി​യെ കൊ​ല​പ്പെ​ടു​ത്തി

deradoon, murder

ഡെ​റാ​ഡൂ​ണ്‍: അ​വി​ഹി​ത​ബ​ന്ധ​മെ​ന്ന സം​ശ​യ​ത്തി​ല്‍ ഭ​ര്‍​ത്താ​വും സു​ഹൃ​ത്തും ചേ​ര്‍​ന്ന് ന​ടി​യെ കൊ​ല​പ്പെ​ടു​ത്തി. പ​ഞ്ചാ​ബി​ലെ ടി​വി അ​ഭി​നേ​ത്രി അ​നി​ത സിം​ഗാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ നൈ​നി​റ്റാ​ളി​ലാ​ണു സം​ഭ​വം.

ഭ​ര്‍​ത്താ​വ് ര​വീ​ന്ദ​ര്‍ പാ​ല്‍ സിം​ഗാ​ണ് അ​നി​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ​ഞ്ചാ​ബി​ലെ ഫി​റോ​സ്പു​ര്‍ സ്വ​ദേ​ശി​യാ​യ ഇ​യാ​ള്‍, സി​നി​മ​യി​ല്‍ അ​വ​സ​രം വാ​ങ്ങി​ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ചാ​ണ് നൈ​നി​റ്റാ​ളി​ല്‍ എ​ത്തി​ച്ച​ത്. നൈ​നി​റ്റാ​ളി​ലെ ക​ല​ദും​ഗി​ല്‍​വ​ച്ച്‌ ഭ​ക്ഷ​ണ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​യ​ശേ​ഷം ര​വീ​ന്ദ​റും സു​ഹൃ​ത്താ​യ കു​ല്‍​ദീ​പും ചേ​ര്‍​ന്ന് അ​നി​ത​യെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​തി​രി​ക്കു​ന്ന​തി​നു വേ​ണ്ടി അ​നി​ത​യു​ടെ മു​ഖം ക​ത്തി​ച്ച്‌ വി​കൃ​ത​മാ​ക്കി. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ട​ത്തു​നി​ന്ന് ല​ഭി​ച്ച സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ര​വീ​ന്ദ​റി​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. മ​റ്റൊ​രാ​ളു​മാ​യി അ​നി​ത​യ്ക്ക് അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന സം​ശ​യ​ത്തി​ലാ​ണു കൊ​ല ന​ട​ത്തി​യ​തെ​ന്ന് ഇ​യാ​ള്‍ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു.

Read Previous

ക​ന​യ്യ​കു​മാ​റി​നു നേ​രെ വീ​ണ്ടും ക​ല്ലേ​റ്; ര​ണ്ടാ​ഴ്ച​യ്ക്കി​ടെ എ​ട്ടാം ആ​ക്ര​മ​ണം

Read Next

സം​വാ​ദ​ത്തി​നു ത​യാ​ര്‍; അ​മി​ത് ഷാ​യ്ക്ക് മു​ന്‍ ഐ​എ​എ​സു​കാ​ര​ന്‍റെ ക​ത്ത്

error: Content is protected !!