ഡല്‍ഹിയിലെ കലാപത്തി​നു പി​ന്നി​ല്‍ വന്‍ ഗൂ​ഢാ​ലോ​ച​ന

delhi riot

ന്യൂ​ഡ​ല്‍​ഹി: ഞാ​യ​റാ​ഴ്ച മു​ത​ല്‍ വ​ട​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ വ​ന്‍​തോ​തി​ല്‍ അ​ക്ര​മം ന​ട​ത്തി​യ ഇ​രു​വി​ഭാ​ഗ​ത്തെ​യും ആ​ളു​ക​ള്‍ സം​ഘ​ടി​ച്ച​തു വാ​ട്സ്‌ആ​പ് സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യെ​ന്നു ഡ​ല്‍​ഹി പോ​ലീ​സ്. 37 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ക​ലാ​പ​ത്തി​നു പി​ന്നി​ല്‍ വ​ലി​യ തോ​തി​ല്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു. അ​റ​സ്റ്റി​ലാ​യ നൂ​റി​ലേ​റെ പേ​രി​ല്‍ നി​ന്ന് അ​ന്പ​തി​ലേ​റെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ തെ​ളി​വി​നാ​യി പി​ടി​ച്ചെ​ടു​ത്ത​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ആ​ക്ര​മ​ണ​വും ഏ​റ്റു​മു​ട്ട​ലും ന​ട​ത്തി​യ​തു ക​ല്ലും വ​ടി​യും കൊ​ണ്ടു മാ​ത്ര​മ​ല്ലെ​ന്നും നാ​ട​ന്‍ തോ​ക്കു​ക​ള്‍, ക​ത്തി​ക​ള്‍, മൂ​ര്‍​ച്ചയു​ള്ള ബ്ലേ​ഡു​ക​ള്‍, ഇ​രു​ന്പും ത​ടി​യും കൊ​ണ്ടു​ള്ള വ​ടി​ക​ള്‍, ഇ​രു​ന്പു ക​ന്പി​ക​ള്‍ എ​ന്നി​വ തു​ട​ങ്ങി പെ​ട്രോ​ള്‍ ബോം​ബു​ക​ളും കു​പ്പി​ക​ളി​ലും പാ​യ്ക്ക​റ്റു​ക​ളി​ലും കൊ​ണ്ടു​ന്ന പെ​ട്രോ​ളും വ​രെ കി​ട്ടാ​വു​ന്ന സ​ര്‍​വ മാ​ര​കാ​യു​ധങ്ങ​ളും ക​ലാ​പ​കാ​രി​ക​ള്‍ ഉ​പ​യോ​ഗി​ച്ച​താ​യും ക​ണ്ടെ​ത്തി. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​വ​രി​ല്‍ 19 പേ​രു​ടെ ശ​രീ​ര​ത്തി​ല്‍ വെ​ടി​യേ​റ്റ​തി​ന്‍റെ​യും പ​ല​ത​ര​ത്തി​ലു​ള്ള മു​റി​വേ​റ്റ​തി​ന്‍റെ​യും പൊ​ള്ളി​യ​തി​ന്‍റെ​യും വ​രെ അ​ട​യാ​ള​ങ്ങ​ള്‍ ക​ണ്ട​താ​യി ഗു​രു തേ​ജ് ബ​ഹാ​ദൂ​ര്‍ (ജി​ടി​ബി), ജ​ഗ് പ​ര്‍​വേ​ശ് ച​ന്ദ്ര ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു.

കൊ​ന്ന് അ​ഴു​ക്കു​ചാ​ലി​ലെ​റി​ഞ്ഞ ര​ഹ​സ്യാ​ന്വേ​ഷ​ണ ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ങ്കി​ത് ശ​ര്‍​മ (26)യെ ​അ​ക്ര​മി​ക​ള്‍ കൃ​ത്യ​മാ​യി ല​ക്ഷ്യം വ​ച്ചി​രു​ന്നു​വെ​ന്നും പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി. ചൊ​വ്വാഴ്ച വൈ​കു​ന്നേ​രം സ്വ​ന്തം സ​ഹോ​ദ​ര​ന്‍ അ​ങ്കു​ര്‍ ശ​ര്‍​മ​യെ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ അ​ങ്കി​ത് ക​ലാ​പ​കാ​രി​ക​ളു​ടെ ഇ​ട​യി​ല്‍ അ​വി​ചാ​രി​ത​മാ​യി ചെ​ന്നു​പെ​ടു​ക​യാ​യി​രു​ന്നു. ആം ​ആ​ദ്മി പാ​ര്‍​ട്ടി കൗ​ണ്‍സി​ല​റും നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യു​മാ​യ താ​ഹി​ര്‍ ഹു​സൈ​ന്‍റെ ഓ​ഫീ​സി​ലേ​ക്കു പി​ടി​ച്ചു​കൊ​ണ്ടു പോ​യി കൊ​ന്ന ശേ​ഷം ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ഓ​ട​യി​ലേ​ക്കു വ​ലി​ച്ചെ​റി​ഞ്ഞ​താ​യാ​ണു പോ​ലീ​സ് കേ​സ്.

ചാ​ന്ദ് ബാ​ഗി​ലെ സ്വ​ന്തം വീ​ട്ടി​ല്‍ നി​ന്ന് 200 മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​യി​രു​ന്നു അ​ങ്കി​ത്. താഹിര്‍ ഹുസൈന്റെ വീടും ഓഫീസും പോലീസ് സീല്‍ വെച്ചു . അതെ സമയം ഇയാള്‍ ഒളിവിലാണ്.

Read Previous

ഇടുക്കിയില്‍ ഭൂചലനം

Read Next

ഇറാന്‍ വൈസ് പ്രസിഡന്റിന് കൊറോണ

error: Content is protected !!