പ്രധാനമന്ത്രിയുടെ സഹോദരപുത്രിയുടെ പഴ്‌സും മൊബൈല്‍ ഫോണും കവര്‍ന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനന്തരവളുടെ പണമടങ്ങിയ ബാഗും മൊബൈല്‍ ഫോണുകളും രണ്ടംഗ സംഘം കവര്‍ന്നു. ന്യൂഡല്‍ഹിയിലെ സിവില്‍ ലൈന്‍സിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരപുത്രി ദമയന്തി ബെന്‍ മോദിയുടെ ബാഗും മൊബൈല്‍ ഫോണുകളുമാണ് സംഘം കവര്‍ച്ച ചെയതത്.

ശനിയാഴ്ച രാവിലെയാണ് ദമയന്തി അമൃത്സറില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് തിരിച്ചത്. തുടര്‍ന്ന് സിവില്‍ ലൈനിലെ ഗുജറാത്തി സമാജ് ഭവനില്‍ മുറി ബുക്ക് ചെയ്തതനുസരിച്ച്‌ ഹോട്ടലിനു മുമ്ബിലെത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം ദമയന്തിയുടെ ബാഗും മൊബൈല്‍ ഫോണുകളും തട്ടിയെടുത്ത്കടന്നുകളയുകയായിരുന്നു.

പഴ്‌സില്‍ പ്രധാനപ്പെട്ട ചില രേഖകളും 56,000ഓളം രൂപയും ഉണ്ടായിരുന്നതായി ദമയന്തി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ശനിയാഴ്ച വൈകീട്ട് അഹമ്മദാബാദിലേക്ക് പോകേണ്ടതുണ്ടായിരുന്നു. എന്നാല്‍ യാത്രക്കാവശ്യമായ രേഖകള്‍ നഷ്ടപ്പെട്ട ബാഗിലാണെന്നും അവര്‍ പോലീസിനോട് പറഞ്ഞു.

സംഭവത്തില്‍ പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി ന്യൂഡല്‍ഹി പോലീസ് പറഞ്ഞു.

Read Previous

ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന 23കാരൻ ടെറസിൽ നിന്ന് വീണ് മരിച്ചു

Read Next

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ജെയ്ക് സി തോമസ് വിവാഹിതനാകുന്നു.

error: Content is protected !!