വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പാലിനും പച്ചക്കറിക്കും തീവില

delhi, price,

ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടെ നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും ലഭിക്കുന്നില്ലെന്ന് ജനങ്ങളുടെ പരാതി. ലഭ്യമായവയുടെ വില കുത്തനെ കൂടുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദ്, മൗജ്പുര്‍, ബാബര്‍പുര്‍, നൂറിലാഹി, യമുന വിഹാര്‍ എന്നീ മേഖലകളിലെ പല വ്യാപാരസ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. തുറന്നുപ്രവര്‍ത്തിക്കുന്നവയില്‍ സാധനങ്ങള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ വിറ്റുപോവുന്നു. പച്ചക്കറിയും പാലും ഗോതമ്ബും തുടങ്ങിയ സാധനങ്ങള്‍ക്ക് ഇരട്ടിവിലയോളമാണ് വ്യാപാരികള്‍ ഈടാക്കുന്നത്.

Read Previous

ഡയമണ്ട് പ്രിന്‍സസ് ആഡംബര കപ്പലിലെ ഇന്ത്യക്കാര്‍ എയര്‍ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്

Read Next

ആ​ര്‍​എ​സ്‌എ​സ് ആ​ശ​യ​ങ്ങ​ള്‍ ഇ​ന്ത്യ​യെ കീ​ഴ​ട​ക്കു​ക​യാ​ണെ​ന്നും ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ ഇ​നി​യും വ​ര്‍​ധി​ക്കു​മെ​ന്നും ഇ​മ്രാ​ൻ ഖാൻ

error: Content is protected !!