സമരപാത മാറ്റി പാര്‍ലമെന്റിലേക്ക് ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ പ്രകടനം; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു

JNU, DELHI

ന്യുഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു)വിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നടത്തുന്ന പാര്‍ലമെന്റ് മാര്‍ച്ച്‌ പോലീസിന്റെ തടസ്സങ്ങളെല്ലാം മറികടന്ന് മുന്നേറുന്നു. സമരക്കാരെ നേരിടാന്‍ പാര്‍ലമെന്റിന്റെ പരിസരത്തും യൂണിവേഴ്‌സിറ്റിക്കു പുറത്തും പോലീസ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാമ്ബസിനു കിലോമീറ്ററുകള്‍ക്കുള്ളില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്നു വിദ്യാര്‍ത്ഥികള്‍ മുന്നേറുകയാണ്. പോലീസ് തടഞ്ഞതോടെ പിന്തിരിഞ്ഞ ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍ പുതിയ സമരപാതയിലൂടെ പാര്‍ലമെന്റ് ലക്ഷ്യമാക്കി നീങ്ങുകയാണ്.

പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ പോലീസിന്റെ നിര്‍ദേശപ്രകാരം പാര്‍ലമെന്റിനു സമീപമുള്ള മെട്രോ സ്‌റ്റേഷനുകളില്‍ താതക്കാലികമായി അടച്ചിട്ടുണ്ട്. ഉദ്യോഗസ് ഭവന്‍, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നീ മെട്രോ സര്‍വീസുകളാണ് നിര്‍ത്തിവച്ചത്.

സമരം നയിച്ച 58ാം വിദ്യാര്‍ത്ഥി നേതാക്കളെ പോലീസ് അറസ്റ്റു ചെയ്തുനീക്കിയെങ്കിലും വിദ്യാര്‍ത്ഥികളുടെ മുന്നേറ്റത്തെ നേരിടാന്‍ പോലീസിന് കഴിഞ്ഞില്ല. വിദ്യാര്‍ത്ഥികള്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടന്നു. നിയമം കയ്യിലെടുക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കില്ലെന്നും ലാത്തിച്ചാര്‍ജിനെ കുറിച്ച്‌ അന്വേഷിക്കുമെന്നും ഡല്‍ഹി പോലീസ് പി.ആര്‍.ഒ മന്ദീപ് എസ്. രന്ദാവ പറഞ്ഞു.

സഫ്ദര്‍ജംഗിന് സമീപം ലോങ് മാര്‍ച്ച്‌ പോലീസ് തടഞ്ഞതോടെ ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ത്ഥികള്‍ റോഡില്‍ ഇരുന്ന് പ്രതിഷേധിക്കുകയാണ്. മഹാസ്റ്റല്‍ ഫീസ് വര്‍ധന പിന്‍വലിക്കുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

Read Previous

വ്യാപാരികളില്‍നിന്ന് മൂന്നു കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ സെയില്‍സ് ടാക്‌സ് കണ്‍സല്‍ട്ടന്റിനെ തമിഴ് നാട്ടിൽ നിന്നും ക്രൈം ബ്രാഞ്ച് സംഘം പിടികൂടി.

Read Next

പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ച യുവാവ് തൂങ്ങിമരിച്ച നിലയില്‍

error: Content is protected !!