ഡ​ല്‍​ഹി​യി​ല്‍ സ​ര്‍​ക്കാ​ര്‍ ക്ലി​നി​ക്കി​ലെ ഡോ​ക്ട​ര്‍​ക്കും കൊ​റോ​ണ

DELHI, CORONA

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ (മൊ​ഹ​ല്ല ക്ലി​നി​ക്ക്) ഡോ​ക്ട​ര്‍​ക്കും കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഡോ​ക്ട​റു​ടെ അ​ടു​ത്ത് ചി​കി​ത്സ തേ​ടി​യ രോ​ഗി​ക​ളെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ലാ​യി. വ​ട​ക്കു​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ മൗ​ജ്പു​രി​ലെ മൊ​ഹ​ല്ല ക്ലി​നി​ക്കി​ലെ ഡോ​ക്ട​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മാ​ര്‍​ച്ച്‌ 12 നും 18 ​നും ഇ​ട​യി​ല്‍ ക്ലി​നി​ക്കി​ലെ​ത്തി​യ​വ​രെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഡോ​ക്ട​ര്‍ വി​ദേ​ശ​യാ​ത്ര ക​ഴി​ഞ്ഞെ​ത്തി​യ ആ​ളാ​ണോ ഇ​ത്ത​രം ആ​ളു​ക​ളു​മാ​യി സ​മ്ബ​ര്‍​ക്കം ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന​തു സം​ബ​ന്ധി​ച്ച്‌ ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല. ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ച ക​മ്മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ളാ​ണ് മൊ​ഹ​ല്ല ക്ലി​നി​ക്കു​ക​ള്‍. സാ​മ്ബ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന ആ​ളു​ക​ളാ​ണ് മി​ക്ക​വാ​റും പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്തി​നി​ട​യി​ല്‍ രോ​ഗം വ്യാ​പി​ച്ചാ​ല്‍ പ്ര​ത്യാ​ഘാ​തം വ​ലു​താ​യി​രി​ക്കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​ശ​ങ്ക. നേ​ര​ത്തെ ഡ​ല്‍​ഹി ക​ലാ​പ​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ പ്ര​ദേ​ശം കൂ​ടി​യാ​ണ് മൗ​ജ്പു​ര്‍.

Read Previous

സം​സ്ഥാ​ന​ത്തെ ത​ട​വു​കാ​രു​ടെ പ​രോ​ള്‍ ര​ണ്ട് മാ​സം വ​രെ നീ​ട്ടും

Read Next

ഇതരസംസ്ഥാന തൊഴിലാളികളെ വാടക വീട്ടില്‍നിന്ന് ഉടമ ഇറക്കിവിട്ടു

error: Content is protected !!