ക​ലാ​പം നടന്നത് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി മു​ന്നേ​റ്റം ന​ട​ത്തി​യ മ​ണ്ഡ​ല​ങ്ങ​ളില്‍

delhi, bjp, riot

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ക​ലാ​പ​ങ്ങ​ള്‍ ന​ട​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ത​ന്നെ ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി മു​ന്നേ​റ്റം ന​ട​ത്തി​യ മ​ണ്ഡ​ല​ങ്ങ​ള്‍. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി നേ​ടി​യ എ​ട്ടു സീ​റ്റു​ക​ളി​ല്‍ അ​ഞ്ചെ​ണ്ണ​വും ക​ലാ​പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ വ​ട​ക്കു കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലാ​ണ്. വ​ട​ക്ക് കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ എം​പി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ മ​നോ​ജ് തി​വാ​രി ആ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് ബി​ജെ​പി ഏ​റ്റ​വു​മ​ധി​കം വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യ മ​ണ്ഡ​ല​ങ്ങ​ളാ​ണി​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി അ​ക്ര​മി​ക​ള്‍ മു​സ്‌ലിം വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​ര്‍​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു പി​ടി​ച്ച്‌ അ​ക്ര​മം ന​ട​ത്തി​യ​ത് വ​ട​ക്ക് കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ ജാ​ഫ്രാ​ബാ​ദ്, മൗ​ജ്പൂ​ര്‍, ഘോ​ണ്ട, ചാ​ന്ദ്ബാ​ഗ്, ബാ​ബ​ര്‍​പൂ​ര്‍, ഗോ​കു​ല്‍​പു​രി, യ​മു​ന വി​ഹാ​ര്‍, ഭ​ജ​ന്‍​പു​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണെ​ന്ന് മു​ന്‍ വി​ര​മി​ച്ച മു​ന്‍ ഡ​ല്‍​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​റെ ഉ​ദ്ധ​രി​ച്ച്‌ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

Read Previous

ആ​റു വ​യ​സു​കാ​രി​യെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

Read Next

തിരുവനന്തപുരത്ത് നിന്ന് കാണാതായ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ കണ്ടെത്തി

error: Content is protected !!