കെജ്‌രിവാളിന്റെ സൗജന്യ വൈദ്യുതി പാവപ്പെട്ടവരെ സ്വാധീനിച്ചുവെന്ന് ബിജെപി

delhi, bjp, aravind kejriwal, election, electricity

ഡല്‍ഹി: ഒരു മാസം 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഡല്‍ഹി നിവാസികളില്‍ നിന്നും വൈദ്യുതി ചാര്‍ജ് ഈടാക്കില്ലെന്ന് തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്ബ് അരവിന്ദ് കെജ്‌രിവാള്‍ നടത്തിയ പ്രഖ്യാപനം പാവപ്പെട്ടവരില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി രമേഷ് ബിദൂരി. ഡല്‍ഹിയില്‍ വോട്ടെടുപ്പ് പുരോഗമിക്കവെ ആം ആദ്മി പാര്‍ട്ടി ഏറെ മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ താഴെതട്ടിലെത്തിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ടെങ്കില്‍ ബിജെപിയുടെ പ്രകടനം മികച്ചതാവുമെന്നും അല്ലാത്തപക്ഷം കെജ്‌രിവാളിന്റെ സൗജന്യ വൈദ്യുതി എന്ന വാഗ്ദാനം ഫലം കാണുമെന്നും ബിദൂരി പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിലാണ് 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ചാര്‍ജ് ഈടാക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചത്. ഇതിനായി വര്‍ഷം 1800 മുതല്‍ 2000 കോടി രൂപ വരെ ഊര്‍ജ സബ്‌സിഡിയായി സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Read Previous

ആം ആദ്മിക്കൊപ്പം ന്യൂഡൽഹി; മുന്നേറ്റം ഇങ്ങനെ, എ എപി : 55 ബി ജെ പി :15 കോൺഗ്രസ് :00

Read Next

പെലെ വിഷാദ രോഗിയും ഏകാകിയുമായി മാറിയെന്ന് മകന്‍

error: Content is protected !!