ക​ലാ​പ​ഭൂ​മി​യാ​യി ത​ല​സ്ഥാ​നം: മ​ര​ണ​സം​ഖ്യ 27 ആ​യി

DELHI ATTACK, DEATH

ന്യൂ​ഡ​ല്‍​ഹി: വ​ട​ക്ക് കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍ പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ക​ലാ​പ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 27 ആ​യി. സം​ഘ​ര്‍​ഷം വ്യാ​പി​ക്കാ​തി​രി​ക്കാ​ന്‍ ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സ് വി​ന്യാ​സം വ​ര്‍​ധി​പ്പി​ച്ചു. ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട 18 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യും 106 പേ​ര്‍ അ​റ​സ്റ്റി​ലാ​യ​താ​യും ഡ​ല്‍​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പ​രി​ക്കേ​റ്റ​വ​രി​ല്‍ നി​ര​വ​ധി പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മ​ര​ണ​സം​ഖ്യ ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. കൊ​ല്ല​പ്പെ​ട്ട​വ​രി​ല്‍ ഒ​ന്‍​പ​ത് പേ​ര്‍ വെ​ടി​യേ​റ്റാ​ണ് മ​രി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഇതിനിടെ ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തില്‍ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ല്‍ ക​ലാ​പ മേ​ഖ​ല​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ക​ലാ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന നാ​മ​മാ​ത്ര പോ​ലീ​സു​കാ​രെ നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ് ക​ലാ​പ​കാ​രി​ക​ള്‍ തെ​രു​വി​ല്‍ അ​ഴി​ഞ്ഞാ​ടി​യ​ത്. 60 ഓ​ളം പോ​ലീ​സു​കാ​ര്‍ ഉ​ള്‍​പ്പ​ടെ 250 ഓ​ളം പേ​ര്‍ ഇ​പ്പോ​ഴും ഡ​ല്‍​ഹി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.

Read Previous

മ​ര​ണ സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ല്‍ “ശോ​ഭ​ന ഭാ​വി’ നേ​ര്‍​ന്ന് ഗ്രാ​മ​മു​ഖ്യ​ന്‍

Read Next

അ​മി​ത്ഷാ രാ​ജി​വ​യ്ക്ക​ണം; പ്രി​യ​ങ്ക ഗാ​ന്ധി

error: Content is protected !!