എഎപി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കുഞ്ഞ് കേജ്‌രിവാളിന് ക്ഷണം

delhi, aap, keriwal

ന്യൂഡല്‍ഹി: അരവിന്ദ് കേജ്‌രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അദ്ദേഹത്തിന്റെ അതേ ശൈലിയില്‍ കുഞ്ഞു വസ്ത്രവും തൊപ്പിയും കണ്ണടയും മഫ്‌ളറും അണിഞ്ഞ് ശ്രദ്ധ പിടിച്ചുപറ്റിയ കുഞ്ഞിനും ക്ഷണം. ഡല്‍ഹി തെരുവില്‍ വിജയം ആഘോഷിച്ച്‌ താരമായ അവ്യാന്‍ തോമര്‍ എന്ന കുഞ്ഞിനെയാണ് എഎപി പാര്‍ട്ടി നേതൃത്വം ക്ഷണിച്ചിരിക്കുന്നത്. ‘സ്യൂട്ട് അപ്പ് ജൂനിയര്‍’ എന്ന അടിക്കുറിപ്പില്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ എഎപി നേതൃത്വം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍പ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസവും എഎപി അവ്യാന്‍ തോമറിന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. രാജ്യതലസ്ഥാനത്തെ എഎപി പ്രവര്‍ത്തകരായ രാഹുല്‍ തോമറിന്റെയും മികാഷിയുടെയും മകനാണ് ഒരു വയസുകാരനായ അവ്യാന്‍ തോമര്‍. അവ്യാനെ ‘ബേബി മഫ്‌ളര്‍’ എന്ന പേരിലാണ് സോഷ്യല്‍ മീഡിയ വിശേഷിപ്പിക്കുന്നത്.

Read Previous

കോൺഗ്രസ് മുവാറ്റുപുഴ മണ്ഡലം വൈസ് പ്രസിഡന്റ് കാവുങ്കര, മുടവനാശേരി മമ്മു ഹസ്സൻ കുഞ്ഞ് (67) നിര്യാതനായി

Read Next

തൃശൂരില്‍ യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍

error: Content is protected !!