പ്രതിരോധ സെക്രട്ടറി അജയ്‌ കുമാറിന് കൊവിഡ്

പ്രതിരോധ സെക്രട്ടറി അജയ്‌ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. 1985 ബാച്ച് കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

അജയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിരോധ മന്ത്രാലയത്തിലെ 35 ഉദ്യോഗസ്ഥരോട് ക്വാറന്റീനില്‍ പോകാന്‍ നിർദ്ദേശിച്ചിട്ടുണ്ട്. അദ്ദേഹവുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം ഓഫീസ് സന്ദർശിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്.

ആരോഗ്യ മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഔദ്യോഗിക യോഗങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

Read Previous

അതിർത്തി മേഖലയിൽ കാട്ടുപാതകളിലൂടെയുള്ള കഞ്ചാവ് കടത്ത് വ്യാപകമാകുന്നു

Read Next

കൈതച്ചക്കയിലെ പടക്കം പൊട്ടിത്തെറിച്ച് ആനയുടെ വായ തകര്‍ന്ന സംഭവത്തില്‍ കേരളത്തോട് കേന്ദ്രം വിശദീകരണം തേടി

error: Content is protected !!