രമ്യാഹരിദാസിനെതിരെ കൊഞ്ഞനം കുത്തി എത്തിയ ദീപനിശാന്തിനെതിരെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ.’മനസൊന്ന് ചുരണ്ടി നോക്ക് ടീച്ചറെ, ഒരു സവര്‍ണ്ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം’

ആലത്തൂര്‍: കവിത മോഷണത്തിന് ശേഷം രണ്ടാംവരവിന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരെ കൊഞ്ഞനം കുത്തി എത്തിയ ദീപനിശാന്തിനെതിരെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ. ഒപ്പം ദീപയുടെ എഴുത്തുകളും വാക്കുകളുമെല്ലാം മോഷ്ടിച്ചതല്ലെ, അതിനതിന്റെ വിലയേവരൂവെന്നും സോഷ്യല്‍മീഡിയ.

എഴുത്ത് മോഷണവും പിന്നെ ക്ഷമാപണവും തുടങ്ങി വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ആളാണ് ദീപ നിശാന്ത്. മാസങ്ങള്‍ക്ക് ശേഷം എത്തിയ അവരുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കി അതും പിന്നോക്കക്കാരിയായ രമ്യാ ഹരിദാസിനെതിരെ ഉള്ള ആട്ടവും പാടലും ഉപമിച്ചുള്ള കൊഞ്ഞനം കുത്തലാണ് വിവാദം ആയത്. ദീപയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് ഫേസ്ബുക്കില്‍ തന്നെ ദീപയെ വിമര്‍ശിക്കുന്ന പോസ്റ്റുകളുടെ വ്യാപക പ്രതിഷേധം നടക്കുന്നത്.

ദീപ നിശാന്തിന്റെ കുറിപ്പിനടിയില്‍ വരുന്ന കമന്റുകളില്‍ കൂടുതലും രമ്യയെ പിന്തുണച്ചുകൊണ്ടാണ് വരുന്നത്. പലരും ആലത്തൂര്‍ സ്ഥാനാര്‍ത്ഥി രമ്യയെ വിമര്‍ശിച്ച ദീപയ്‌ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നു. പോസ്റ്റിനടിയില്‍ വന്ന ഒരു കമന്റിന് ദീപ നിശാന്തിട്ട പോസ്റ്റിനേക്കാള്‍ ലൈക്ക് ലഭിച്ചു. 5 കെ ലൈക്കുകള്‍ പോസ്റ്റിന് ലഭിച്ചപ്പോള്‍ ഇതുവരെ 10 കെയില്‍ കൂടുതല്‍ ലൈക്കുകള്‍ ഹഫ്‌സമോള്‍ എന്ന ഐഡിയില്‍ നിന്നിട്ട കമന്റ് വാരിക്കൂട്ടി.

അവരൊക്കെ സ്വന്തം എഴുതിയുണ്ടാക്കുന്നതല്ലേ..
അപ്പോള്‍ ചില അബദ്ധങ്ങള്‍ സംഭവിച്ചിരിക്കാം..
വിട്ടേക്ക്..
പിന്നെ, കേരളത്തിലെ 20 സീറ്റുകളില്‍ മത്സരിക്കുന്ന കൊലക്കേസ് പ്രതി, കോമാളി, ഭൂമാഫിയക്കരന്‍, പെരുംകള്ളന്‍ ഒക്കെ ഉണ്ടായിട്ടും ടീച്ചര്‍ വിമര്‍ശിക്കാന്‍ കണ്ടെത്തിയ സ്ഥാനാര്‍ഥി കൊള്ളാം..
മനസ്സ് ഒന്ന്ഒന്ന് ചുരണ്ടിനോക്ക് ടീച്ചറെ,
ഒരു സവര്‍ണ്ണ തമ്പുരാട്ടിയുടെ അയിത്തം വമിക്കുന്നത് കാണാം’

അതേസമയം തന്നെ കോണ്‍ഗ്രസ് നേതാക്കളും ദീപ നിശാന്തിന്റെ കുറിപ്പിനെതിരെ രംഗത്തെത്തി. അനില്‍ അക്കരെയാണ് ഫേസ്ബുക്കില്‍ അവര്‍ക്കെതിരെ കുറിപ്പെഴുതിയിരിക്കുന്നത്.

Read Previous

കുടിവെള്ളക്ഷാമം; വാഹനങ്ങളില്‍ കുടിവെള്ള വിതരണം നടത്തണം എല്‍ദോ എബ്രഹാം എം.എല്‍.എ

Read Next

നടി ജയപ്രദ ബി.ജെ.പിയില്‍ ചേര്‍ന്നു

Leave a Reply