അസമില്‍ വാഹനാപകടത്തില്‍ പത്ത് മരണം. അസമിലെ കരീംഗഞ്ചില്‍ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഛട് പൂജ കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്. എതിര് ദിശയില്‍ നിന്ന് വന്ന ട്രക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഒന്‍പത് പേര് അപകട സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഒരാളെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് മരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥന് പറയുന്നു.