ലോകത്ത് കോവിഡ് മരണം 18000 കടന്നു

NEWYORK, CORONA

ന്യൂയോർക്ക്: ലോകത്ത് കോവിഡ് മരണം 18000 കടന്നു . നാല് ലക്ഷത്തിലേറെ പേർക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട് . ഇറ്റലിയിലും സ്പെയിനിലും കൂട്ട മരണങ്ങൾ തുടരുകയാണ് . ഇറ്റലിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 743 പേർ മരിച്ചു . 5249 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിൽ ഇന്ന് മരിച്ചത് 489 പേരാണ് . അമേരിക്കയിൽ രോഗികളുടെ എണ്ണം അരലക്ഷത്തോളമെത്തി. അമേരിക്കയിൽ ഇന്ന് മാത്രം 5800 പേർക്ക് രോഗം സ്ഥിരീകരിച്ചു. ലോകപ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ ട്യുൻബെർഗിനെ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. തന്റെ രോഗവിവരം ഗ്രെറ്റ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം സ്‌പെയിനിൽ നാലായിരത്തി അഞ്ഞൂറ് പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു . ഇറ്റലിയിൽ ആകെ മരണം ആറായിരം കടന്നു. സ്‌പെയിനിൽ പ്രായമായ രോഗികളെ അഗതിമന്ദിരങ്ങൾ ഉപേക്ഷിക്കുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് വൃദ്ധ രോഗികളെ രക്ഷിക്കുന്ന ദൗത്യം സൈന്യത്തെ ഏൽപ്പിച്ചു.

Read Previous

പത്തനംതിട്ടയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ പ്രത്യേക നോട്ടീസ് പതിക്കും

Read Next

സം​സ്കാ​ര ച​ട​ങ്ങു​ക​ളി​ല്‍ ജ​ന​പ​ങ്കാ​ളി​ത്തം കു​റ​യ്ക്ക​ണ​മെ​ന്ന് ഓ​സ്ട്രേ​ലി​യ

error: Content is protected !!