നടന്‍ ജോസ് തോമസ് വാഹനാപകടത്തില്‍ മരിച്ചു

 

തിരുവനന്തപുരം: നടനും നാടക ചലച്ചിത്ര പ്രവര്‍ത്തകനുമായ ജോസ് തോമസ് (56) വാഹനാപകടത്തില്‍ മരിച്ചു. വെഞ്ഞാറമൂടിനു സമീപം പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് അദ്ദേഹം മരിച്ചത്. കോട്ടയം കുടമാളൂര്‍ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷന്‍ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

അന്‍പതിലേറെ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടര്‍ ആയി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്

Read Previous

അയോധ്യ കേസിൽ സുപ്രീം കോടതി ശനിയാഴ്ച വിധി പറയും.

Read Next

അയോധ്യയിലെ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു നല്‍കാന്‍ സുപ്രീം കോടതി വിധി, പള്ളി പണിയാന്‍ മുസ്ലിംകള്‍ക്ക് പകരം 5 ഏക്കർ ഭൂമി നല്‍കും; കോടതിയുടേത് ചരിത്ര വിധി

error: Content is protected !!