ദസറ ആഘോഷം, ദുര്‍ഗാവിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടെ ഏഴുപേര്‍ മുങ്ങിമരിച്ചു

വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടെ വീണ്ടും അപകടം. ദസറ ആഘോഷത്തില്‍ ദുര്‍ഗാവിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്നതിനിടെ ഏഴുപേരാണ് മുങ്ങിമരിച്ചത്. മൂന്നുപേരെ കാണാതായി. ചൊവ്വാഴ്ച ധോല്‍പുരില്‍ പര്‍ബതി നദിയില്‍ വിഗ്രഹങ്ങള്‍ ഒഴുക്കാനെത്തിയവരാണ് മുങ്ങിമരിച്ചത്.

വിഗ്രഹങ്ങള്‍ നദിയില്‍ ഒഴുക്കുന്നതിനിടെ പുഴയിലേക്കു ചാടിയ കുട്ടി ഒഴുക്കില്‍പെട്ടതോടെ രക്ഷിക്കാനിറങ്ങിയവര്‍ മുങ്ങിത്താഴുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. 10പേരെ കാണാതായതില്‍ ഏഴ് പേരുടെ മൃതദേഹം രാത്രിയോടെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തിവച്ചു.ബുധനാഴ്ച രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയും പ്രദേശവാസികളും തിരച്ചിലില്‍ പങ്കെടുത്തു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കുമെന്ന് ധോല്‍പുര്‍ ജില്ലാ കലക്ടര്‍ രാകേഷ് ജയ്സ്വാള്‍ അറിയിച്ചു.

Avatar

Rashtradeepam

Read Previous

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഇടിയോട് കൂടിയ ഇടിക്ക് സാധ്യത

Read Next

കൂടത്തായി ജോളി പാക്കിസ്ഥാനിലും ചർച്ചയായി

error: Content is protected !!