ആരും അറിയാതെ ആരോടും പറയാതെ ഡീന്‍ കുര്യാക്കോസ് എംപിക്ക് മൂവാറ്റുപുഴയില്‍ ഒരുക്കിയ സ്വീകരണം അലങ്കോലമായി.

മൂവാറ്റുപുഴ: മുന്‍ ഒരുക്കങ്ങളില്ലാതെ ഡീന്‍ കുര്യാക്കോസ് എംപിക്ക് മൂവാറ്റുപുഴയില്‍ ഒരുക്കിയ സ്വീകരണം അലങ്കോലമായി. സംഘാടക പിഴവിനെ ചൊല്ലി നേതാക്കളുടെ തര്‍ക്കം മൂത്തതോടെ പലയിടത്തും സ്വീകരണങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ല.

ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് എംപിക്ക് മൂവാറ്റുപുഴ പട്ടണത്തില്‍ സ്വീകരണമൊരുക്കിയത്. സ്വീകരണത്തില്‍ പത്ത് പ്രവര്‍ത്തകരെ പോലും പങ്കെടുപ്പിക്കാന്‍ പ്രാദേശിക നേതൃത്വത്തിനായില്ല. ഇതേ ചൊല്ലി മുതിര്‍ന്ന ബ്‌ളോക്ക് ഭാരവാഹി പുളിഞ്ചോട് കവലയില്‍ സ്വീകരണ വാഹനം തടഞ്ഞു. ഇവിടെ സ്വീകരണ പരിപാടി നടന്നില്ല. വെള്ളൂര്‍കുന്നത്തടക്കം നഗര സ്വീകരണ കേന്ദ്രങ്ങളില്‍ ആളുണ്ടായില്ലന്ന വ്യാപക പരാതി ഉയര്‍ന്നു.

കാലേകൂട്ടി തീരുമാനിച്ച സ്വീകരണങ്ങള്‍ വാര്‍ഡ് കമ്മിറ്റികളെ അറിയിക്കാന്‍ ബ്ലോക്ക് മണ്ടലം നേതാക്കള്‍ക്കായില്ല. തങ്ങളെ പോലും അറിയിച്ചില്ലന്ന് ബ്ലോക്ക് ഭാരവാഹികള്‍ പോലും പരാതി പറഞ്ഞു. 1.75ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ സ്വീകരണ പരിപാടി നടത്തി സമൂഹമധ്യത്തില്‍ അപമാനിച്ചെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി.

News Editor

Read Previous

‘കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനുള്ളതല്ല വിപ്ലവപ്രസ്ഥാനം; വി എസ് അച്യുതാനന്ദന്‍

Read Next

അമ്പൂരി രാഖി കൊലപാതകം: ഒന്നാം പ്രതി അഖിൽ വിമാനത്താവളത്തിൽ വച്ച് പിടിയിൽ