മഹാരാഷ്ട്രയില്‍ അകോള ജില്ലയില്‍ കുടുങ്ങിയ മലയാളികള്‍ക്ക്  ഡീന്‍ കുര്യാക്കോസ് എം പി യുടെ കൈതാങ്ങ്

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,SHAJI THILAKAN,PASSED AWAY,DAILY,kerla govrmnet, corona, food packet, bpl,KARTHIK IPS,RAID

മൂവാറ്റുപുഴ: : കോവിഡ് 19 ലോക് ഡൗണില്‍ മഹാരാഷ്ട്രയില്‍ അകോള ജില്ലയില്‍ കുടുങ്ങിയ ഇടുക്കി ജില്ലക്കാരായ 20 പേരുള്‍പ്പടെയുള്ളവര്‍ക്ക്  ഡീന്‍ കുര്യാക്കോസ് എം പി യുടെ കൈതാങ്ങ്. ബാഡ്കിയില്‍ ശ്രീ റെസിഡന്‍സി ഡ്യൂപ്ലക്‌സ് പ്ലോട്ട് നമ്പര്‍ 131 – 132 ല്‍ പുറത്തിറങ്ങാന്‍ കഴിയാതെ ഭക്ഷണവും, വെളളവും വൈദ്യസഹായവും പോലും സമയത്ത് ലഭിക്കാതിരുന്നവര്‍ക്കാണ് എം പി യുടെ ഇടപെടലില്‍ സഹായമെത്തിയത്. ഡീന്‍ കുര്യാക്കോസ് എം.പി മഹാരാഷ്ട്രാ മുഖ്യമന്ത്രിക്കും, സ്ഥലം എംപി കൂടിയായ കേന്ദ്ര മന്ത്രി സജ്ഞയ് ദോത്രേയ്ക്കും കത്തയക്കുകയും തുടര്‍ന്ന് അകോള കളക്ടറേയും ഫോണില്‍ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി ജില്ലാ ഭരണകൂടം അടിയന്തിര നടപടികള്‍ സ്വീകരിച്ചു. അകോളയില്‍ ഗ്ലേസ് ട്രേഡിഗ് പൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ട്രെയിനികളായ ജോലിക്ക് പോയവര്‍ക്കാണ് ഈ ദുരനുഭവമുണ്ടായത്.

Read Previous

കൃഷി വകുപ്പിന്റെ ഇക്കോ ഷോപ്പുകളും കര്‍ഷക മാര്‍ക്കറ്റുകളും തുറന്ന് പ്രവര്‍ത്തിക്കണം; എല്‍ദോ എബ്രഹാം എം.എല്‍.എ

Read Next

നിരീക്ഷണത്തിലുള്ള ബന്ധുവിനെ കടത്തിക്കൊണ്ടുപോയി; കൗണ്‍സിലര്‍ അറസ്റ്റില്‍

error: Content is protected !!