മൂവാറ്റുപുഴ ടൗണിലെ ജലവിതാനം ഉയരുന്നത് ക്രമീകരിക്കുന്നതിന് ശാസ്ത്രീയ നടപടികള്‍ സ്വീകരിക്കണം: ഡീന്‍ കുര്യാക്കോസ് എം.പി.

മൂവാറ്റുപുഴ: കനത്തമഴയില്‍ മൂവാറ്റുപുഴ നഗരത്തിലെ കൊച്ചങ്ങാടി, മാര്‍ക്കറ്റ് ഭാഗം, കാളച്ചന്ത, കടവുംപാട്, കടാതി, മൂവാറ്റുപുഴ ക്ലബ്ബ് ഭാഗം, ഇലാഹിയ കോളനി, മുറിക്കല്‍ കോളനി, കിഴക്കേക്കര ചാലിക്കടവ് ഭാഗം, എന്നിങ്ങനെ മൂവാറ്റുപുഴയില്‍ ജലവിതാനമുയര്‍ന്ന് സ്ഥിരിമായി വെള്ളത്തില്‍ മുങ്ങുന്ന പ്രദേശങ്ങളെ രക്ഷിക്കുന്നതിന് ശാസ്ത്രീയമായ പഠനവും പരിഹാരവുമുണ്ടാകണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും മൂവാറ്റുപുഴ നഗരസഭയും സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്‍തുണയും സഹകരണവും ഉണ്ടാകുമെന്നും ഡീന്‍ കുര്യാക്കോസ് എം.പി. അറിയിച്ചു. കനത്ത മഴയില്‍ മൂവാറ്റുപുഴയിലെ വെള്ളം കയറിയ പ്രദേശങ്ങളും ദുരിതബാധിതരുടെ ക്യാമ്പുകളും എം.പി. സന്ദര്‍ശിച്ചു.

Related News:  സ്വര്‍ണ്ണ കള്ളക്കടത്തു കേസില്‍ എന്‍. ഐ. എയുടെ അന്വേഷണത്തോടൊപ്പം സി.ബി.ഐ.കൂടി വേണം ബെന്നിബഹനാന്‍

Read Previous

പാമ്പുകടിയേറ്റാല്‍ ചികിത്സാസൗകര്യങ്ങള്‍ ലഭ്യമായ ആശുപത്രികള്‍

Read Next

നെടുമ്പാശ്ശേരി വിമാനത്താവളം നാളെ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും

error: Content is protected !!