മിന്നൽ ഹർത്താൽ: ഡീൻ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

കൊച്ചി: കോടതിയലക്ഷ്യ കേസിൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഡീൻ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും. ഡീനിന് പുറമെ യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ എം സി കമറുദ്ദീൻ, കൺവീനർ‍ എ ഗോവിന്ദൻ നായർ എന്നിവരും ഇന്ന് ഹാജരാകും.

ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ കാസ‍ർകോട് ഇരട്ടക്കൊലപാതകത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതിനായിരുന്നു ഇവർക്കെതിരെ കേസെടുത്തത്. ഹർത്താലിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കും ദൃശ്യങ്ങളും ഹാജരാക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻകൂര്‍ നോട്ടീസ് നൽകാതെ ഹര്‍ത്താൽ പ്രഖ്യാപിക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്നാണ് നേതാക്കളോട് നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടത്. ജനുവരി മൂന്നാം തീയതി നടന്ന ഹർത്താലിന് ശേഷം സംസ്ഥാനത്ത് മിന്നൽ ഹർത്താലുകൾ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു.

Read Previous

ഇ.പി.എഫ് പലിശനിരക്ക് ഉയര്‍ത്തി

Read Next

പെരിയ ഇരട്ടകൊലപാതകം: പ്രതികളെ സംഭവ സ്ഥലത്തെത്തിക്കും

Leave a Reply

error: Content is protected !!