അറിയപ്പെടാത്ത ഗ്രാമീണ സ്ത്രീകളുടെ രചനകള്‍ വെളിച്ചത്ത് കൊണ്ടുവരിക എന്ന ലക്ഷ്യവുമായി വീണ്ടും പെണ്ണെഴുത്തുമായി എറണാകുളം ജില്ലാ പഞ്ചായത്ത് . 2022 -23 വാര്‍ഷിക പദ്ധതിയില്‍ ഏറ്റെടുത്തിരിക്കുന്ന പെണ്ണെഴുത്ത് എന്ന പദ്ധതിയില്‍ ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസക്കാരായ വനിതകളുടെ കഥകളാന്ന് പ്രസിദ്ധീകരിക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.
പെണ്ണെഴുത്തിന്റെ ആദ്യ പുസ്തകത്തിൽ നൂറു വനിതകളുടെ കവിതകളായിരുന്നു പ്രസിദ്ധീകരിച്ചത്. ഇത് രണ്ടാം തവണയാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലേയ്ക്ക് എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 15 വയസ്സിനു മേല്‍ പ്രായമുളള വനിതകളില്‍ നിന്നുമാണ് രചനകള്‍ ക്ഷണിച്ചിരിക്കുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, എസ്.സി./എസ്.റ്റി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍, തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സ്ത്രീകളുടെ രചനകള്‍ക്ക് മുന്‍തൂക്കം നല്‍കും.
8 പുറത്തില്‍ കവിയാത്ത കഥകള്‍ വായിക്കാന്‍ സാധിക്കും വിധം വ്യക്തമായി ടൈപ്പ് ചെയ്ത് നല്‍കേണ്ടതാണ്. രചനയോടൊപ്പം രചയിതാവിന്റെ പേര്, വിലാസം, തദ്ദേശസ്വയംഭരണ സ്ഥാപനം, വയസ്, ജനനതീയതി, തൊഴില്‍, ഫോണ്‍ നമ്പര്‍, ആധാര്‍/ഇലക്ഷന് ഐ.ഡി. കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, രചന പ്രസിദ്ധീകരിക്കുന്നതിനുളള സമ്മതപത്രം, എന്നിവ സഹിതം 2022 നവംബര്‍ 30നു മുന്‍പായി dppennezhuth2022@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. ഇതേക്കുറിച്ചുളള വിശദാംശങ്ങള്‍ക്ക് 04842425205, 9846320806, 9446382707, 9072179694 എന്നീ നമ്പറുകളിലോ ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളേയോ ബന്ധപ്പെടേണ്ടതാണന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു.
നിബന്ധനകളിങ്ങനെ: 1. എട്ടു പുറത്തില്‍ കവിയരുത്, 2. എറണാകുളം ജില്ലയിലെ ഏതെങ്കിലും ഗ്രാമപഞ്ചായത്ത് നിവാസികളായിരിക്കണം, 3. 15 വയസിനു മുകളില്‍ പ്രായമുളളവരായിരിക്കണം, 4. സാഹിത്യരചനയില്‍ അറിയപ്പെടാത്തവര്‍ ആയിരിക്കണം ; ഇതിനകം ഏതെങ്കിലും സാഹിത്യരചനകള്‍ പ്രസിദ്ധപ്പെടുത്താത്ത വനിതകളുടെ കഥകള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്, 5. കഥ വായിക്കാന്‍ സാധിക്കുംവിധം വ്യക്തമായി ടൈപ്പ് ചെയ്തു നല്‍കേണ്ടതാണ്, 6. രചനയോടൊപ്പം നിശ്ചിത ഫോര്‍മാറ്റിലുളള ബയോഡാറ്റ സമര്‍പ്പിക്കേണ്ടതാണ്. 7. രചനകള്‍ തെരെഞ്ഞെടുക്കുന്നതിനുളള സ്ക്രീനിങ്ങ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും. 8. തെരഞ്ഞെടുക്കപ്പെടുന്ന രചനകളുടെ അവകാശം ജില്ലാ പഞ്ചായത്തിനായിരിക്കും. 9. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍, എസ്.സി./എസ്.റ്റി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിധവകള്‍, തുടങ്ങി പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സ്ത്രീകളുടെ രചനകള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതായിരിക്കും. 10. തെരഞ്ഞെടുക്കപ്പെടുന്ന രചയിതാക്കളെ ജില്ലാ പഞ്ചായത്ത് പ്രത്യേകം സംഘടിപ്പിക്കുന്ന ചടങ്ങില്‍ ആദരിക്കുന്നതും സാക്ഷ്യപത്രങ്ങള്‍ നല്കുന്നതുമായിരിക്കും.