Home LOCALAlappuzha പ്ലസ് വണ്‍ അഡ്മിഷന്‍ കിട്ടാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍; സംവരണം 20% ആയി വര്‍ധിപ്പിക്കണമെന്ന് സിഎസ്എസ് ആലപ്പുഴ ജില്ലാ കമ്മിറ്റി

പ്ലസ് വണ്‍ അഡ്മിഷന്‍ കിട്ടാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍; സംവരണം 20% ആയി വര്‍ധിപ്പിക്കണമെന്ന് സിഎസ്എസ് ആലപ്പുഴ ജില്ലാ കമ്മിറ്റി

by Rashtradeepam Desk

ചേര്‍ത്തല: താലൂക്കില്‍ തീരദേശ മേഖലയില്‍ പ്ലസ് വണ്‍ അഡ്മിഷന്‍ കിട്ടാതെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പുറത്തു നില്‍ക്കുകയാണ്. 10 ശതമാനം മാത്രമാണ് ജനസാന്ദ്രത കൂടിയ മേഖലയില്‍ വര്‍ദ്ധിപ്പിച്ചിട്ടുള്ളത് അടിയന്തരമായി വടക്കന്‍ മേഖലകളിലെ പോലെ 20% ആയി കൂട്ടുവാന്‍ വേണ്ട നടപടി ഗവണ്‍മെന്റ് സ്വീകരിക്കണമെന്ന് ക്രിസ്ത്യന്‍ സര്‍വീസ് സൊസൈറ്റി ഇന്റര്‍നാഷണല്‍ (സിഎസ്എസ്) ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

താലൂക്കില്‍ പെരുമ്പളത്ത് മാത്രമാണ് കൂടുതല്‍ സീറ്റുകള്‍ ഇപ്പോള്‍ നിലവിലുള്ളത് തീരദേശ മേഖലയായ പള്ളിത്തോട്, ഒറ്റമശ്ശേരി, അഴീക്കല്‍, തൈക്കല്‍, അര്‍ത്തുങ്കല്‍, ചെത്തി, ചേന്നവേലി, മാരാരിക്കുളം എന്നീ സ്ഥലങ്ങളിലുള്ള കുട്ടികള്‍ക്ക് പെരുമ്പളത്ത് പോയി പഠിക്കുവാനുള്ള സാഹചര്യം നിലവില്‍ ഇല്ലായെന്ന് മനസ്സിലാക്കിക്കൊണ്ട് അടിയന്തരമായി തീരദേശ മേഖലകളിലെ പ്ലസ് വണ്‍ സ്‌കൂളുകളില്‍ 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കണമെന്നാണ് സിഎസ്എസ് ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടത്.

യോഗത്തില്‍ ജില്ലാ പ്രസിഡന്റും ഹൈക്കമാന്‍ഡ് അംഗവുമായ അനീഷ് ആറാട്ടുകുളം അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം. എക്‌സ്. ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. ജിക്‌സണ്‍ മരിയപുരം, ആന്റണി പള്ളിത്തോട്, സെബാസ്റ്റ്യന്‍ അഴീക്കല്‍, പീയൂസ് കടപ്പുറത്ത് വീട്ടില്‍, സോജന്‍ അര്‍ത്തുങ്കല്‍, ആന്റണി ചാരങ്ങട്ട്, പ്രത്താസ് കൊല്ലപറമ്പില്‍, ജസ്റ്റിന്‍ പൊള്ളേത്തൈ എന്നിവര്‍ പ്രസംഗിച്ചു.

 

Related Posts

error: Content is protected !!