ഇറാന്റെ തിരിച്ചടിക്ക് പിന്നാലെ ആ​ഗോ​ള എ​ണ്ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന

CRUDE OIL PRICE HIKE

ടെ​ഹ്റാ​ന്‍: ഇ​റാ​ക്കി​ലെ അ​മേ​രി​ക്ക​ന്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വ്യോ​മ താ​വ​ള​ങ്ങ​ള്‍​ക്ക് നേ​രെ ഇ​റാ​ന്‍റെ വ്യോ​മാ​ക്ര​ണം ഉ​ണ്ടാ​യ​തി​നു പി​ന്നാ​ലെ ആ​ഗോ​ള എ​ണ്ണ​വി​ല​യി​ല്‍ വ​ന്‍ കു​തി​ച്ചു​ചാ​ട്ടം. 4.5 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന​വാ​ണ് എ​ണ്ണ​വി​ല​യി​ല്‍ ഉ​ണ്ടാ​യ​ത്. എ​ണ്ണ വി​ല​യി​ലെ വ​ര്‍​ധ​ന​വ്, ലോ​ക​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഇ​റാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് എ​ണ്ണ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​ന് ത​ട​സം നേ​രി​ട്ടേ​ക്കു​മെ​ന്ന് വി​ദ​ഗ്ധ​ര്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ വെ​ള്ളാ​യാ​ഴ്ച ഇ​റാ​ന്‍ സൈ​നി​ക വ്യൂ​ഹ​ത്തി​നു നേ​രെ അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്തി​യ സ​മ​യ​ത്തും എ​ണ്ണ​വി​ല വ​ന്‍ തോ​തി​ല്‍ വ​ര്‍​ധി​ച്ചി​രു​ന്നു.

Read Previous

അ​മ്പ​ല​പ്പു​ഴ​യി​ല്‍ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യ മ​രി​ച്ച നി​ല‍​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം: കൊലപാതകമെന്ന് നി​ഗമനം

Read Next

മ​ര​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യെ ആ​ണ്‍ സു​ഹൃ​ത്ത് കൊ​ന്ന് കാ​ട്ടി​ല്‍ ത​ള്ളി