മൂവാറ്റുപുഴ: ട്രാഫിക് ബോധവല്‍ക്കരണത്തിന് നൂതന ഇടപെടലുകളുമായി കാപ്പ് എന്‍.എസ്.എസ് എല്‍.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സ്കൂളിലെ 3,4 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളാണ് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷന് സന്ദര്‍ശിച്ചത്. വെള്ളിയാഴ്ച സ്റ്റേഷനില്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍, പിങ്ക് പോലീസ് ഉദ്യോഗസ്ഥര്‍, ട്രാഫിക് പോലീസ് മേധാവിമാര്‍ എന്നിവരെ സന്ദര്‍ശിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ ട്രാഫിക് നിയമങ്ങളെകുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ നല്കി.
നെഹ്റു പാര്‍ക്കില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസ് ട്രാഫിക് ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഡിവൈഎസ്പിയുടെ നേതൃത്ത്വത്തില്‍ ട്രാഫിക് പോലീസ് മേധാവിയുടെയും മറ്റ് പോലീസ് ഉദ്യോഗസ്ഥരുടെയും ഒപ്പം വിദ്യാര്‍ത്ഥികള്‍ നിയമപാലകരായി മാറി. ലൈന്‍ തെറ്റിച്ചും, ഹെല്‍മറ്റ് ധരിക്കാതെയും യാത്ര ചെയ്യുന്ന നിരവധി ഡ്രൈവര്‍മാരെ വിദ്യാര്‍ത്ഥികള്‍ ബോധവല്കരിച്ച് അവര്‍ക്ക് മിഠായി വിതരണവും ചെയ്തു.
ട്രാഫിക് എസ്.എച്ച്.ഒ നസീര്‍ പി.കെ, ട്രാഫിക് എസ്ഐമാരായ ഷക്കീര്‍ വി.കെ, ഷിബു ഇ.ആര്, അസീസ് , പിങ്ക് പോലീസ് ബിജി മാത്യു, ഷമിന ഹാരിസ് തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേതൃത്വം നല്കി. വിദ്യാര്‍ത്ഥികളായ ഗായത്രി സന്തോഷ്, ഹാഫിസ് എ.പി, ദിയ കൃഷ്ണ, അഭിനവ് എന്‍ ആര്, അഭിമന്യു വി, അര്‍ണവ് രാജേഷ്, ഭാഗ്യ പി നായര്‍, സൗപര്‍ണിക എന്നിവരും അധ്യാപകരായ വിധു പി നായര്‍, ഗീതു, ബൈജു എന്നിവരും ബോധവല്‍ക്കരണ പരിപാടിയില്‍പങ്കെടുത്തു.