കൊച്ചി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിന് 10 ദിവസം വരെയാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത്. സുപ്രീംകോടതിയെ സമീപിക്കുമെന്ന് എ രാജ വ്യക്തമാക്കിയിരുന്നു.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡി കുമാറിന്റെ ഹര്‍ജി പരിഗണിച്ചായിരുന്നു ഹൈക്കോടതി എ രാജയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് എ രാജ മത്സരിച്ചതെന്നായിരുന്നു ഡി കുമാറിന്റെ വാദം.