തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ പോലീസ് പിടികൂടി. തമലം അംബേദ്കര്‍ കോളനി സ്വദേശിയും മുന്‍ ഗവ.പ്രസ് ജീവനക്കാരനുമായ ശിവന്‍കുട്ടി (66) യെയാണ് തിരുവല്ലം പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയാണ് ബന്ധുവായ പെണ്‍കുട്ടിക്കുനേരെ അതിക്രമം നടന്നത്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ മലയിന്‍കീഴിലെ ഒളിസങ്കേതത്തില്‍ ആയിരുന്നു. ഇവിടെ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരെ പൂന്തുറ പോലീസ് സ്റ്റേഷനിലും പോക്സോ കേസ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
തിരുവല്ലം എസ്.എച്ച്.ഒ സുരേഷ് വി. നായര്‍, എസ്.ഐ മാരായ വൈശാഖ്, മനോഹരന്, സി.പി.ഒ മാരായ രാജീവ്, ശ്രീജിത്, സന്ദീപ്, വേണുഗോപാലന്‍നായര്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


