മുംബൈ: മഹാരാഷ്ട്രയില്‍ സുഹൃത്തിനെ യുവാവ് തലക്ക് അടിച്ച് കൊലപ്പെടുത്തി. നാഗ്പുരിലെ ദബ്ബയില് ഞായറാഴ്ചയാണ് സംഭവം നടന്നത്. രാജു നന്ദേശ്വര്(35) എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ദേവന്ഷ് വാഘോഡിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും കാര്‍ മെക്കാനിക്കുകളായി ജോലി ചെയ്യുന്നവരാണ്.
ഒരു മുറിയിലാണ് ഇരുവരും താമസിച്ചിരുന്നത്. ഞായറാഴ്ച ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് ദേവന്ഷ് രാജുവിന്റെ തലയില്‍ ഇടിച്ചു. രാജു സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. പിന്നീട് തുറസായ സ്ഥലത്ത് ഇയാൾ മൃതദേഹം ഉപേക്ഷിച്ച ശേഷം വീട് വൃത്തിയാക്കിയാക്കുകയും കിടന്നുറങ്ങുകയും ചെയ്തു. മൃതദേഹം കണ്ട പ്രദേശവാസികളാണ് സംഭവം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.


