കുടുക്കിയത് സിപിഎം അല്ല; ആരാണ് പിന്നിലെന്ന് അറിയാം: ശ്രീധരന്‍ പിള്ളയെ തള്ളി തുഷാര്‍ വെള്ളാപ്പള്ളി, പാലായിൽ എൻഡിഎക്ക് വേണ്ടി പ്രചാരണം നടത്തും

സുനിത നമ്പ്യാർ

കൊച്ചി: തന്നെ ചെക്ക് കേസില്‍ കുടുക്കിയത് സിപിഎം അല്ലന്ന് ജയിൽ മോചിതനായ ശേഷം നാട്ടിൽ തിരിച്ചെത്തിയ തുഷാർ വെള്ളാപ്പിള്ളി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയുടെ സി പി എമ്മിനെതിരെയുള്ള ആരോപണം തള്ളി ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. തനിക്കെതിരായ കേസിന് പിന്നില്‍ സിപിഎം അല്ലന്നും തുഷാർ ആവർത്തിച്ചു. കേസ് കൊടുത്ത നാസിലിന് പിന്നില്‍ ആരാണ് ഉള്ളതെന്ന് അറിയാമെന്നും തുഷാര്‍ പറഞ്ഞു. അജ്മാന്‍ കോടതി ചെക്ക് കേസ് തള്ളിയതിനെ തുര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു തുഷാര്‍. മുഖ്യമന്ത്രിയടക്കം കക്ഷി രാഷ്ട്രീയം മറന്ന് തന്നെ സഹായിക്കുകയാണ് ചെയ്തത്. നാസില്‍ ജയിലില്‍ പോകണം എന്ന് ആഗ്രഹമില്ല, മാധ്യമങ്ങളിലൂടെ പരസ്യമായി മാപ്പ് പറയണം. അല്ലെങ്കില്‍ കേസുമായി മുന്നോട്ടുപോകും. കേസ് കൊടുക്കാനുള്ള തെളിവുകള്‍ കൈവശമുണ്ടെന്നും തുഷാര്‍ പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ് തുഷാറിന്റെ അറസ്റ്റെന്നും തുഷാറിനെ കെണിയില്‍ പെടുത്തിയത് സിപിഎം എന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ഇതിന് മറുപടി ആയാണ് തുഷാർ പ്രതീകരിച്ചത്.

Read Previous

അമിതവേഗതയിൽ പോയ ലോറി ഡ്രൈവറോട് ക്ഷോഭിച്ച് പി കെ ശശി

Read Next

ഭാഷാഭ്രാന്ത് അത്യന്തം അപകടകരം: മുല്ലപ്പള്ളി

error: Content is protected !!