സി.പി.ഐ.എം.എല്‍ റെഡ് ഫ്‌ളാഗ് എറണാകുളം ജില്ലാ സമ്മേളനം ജനു. 6, 7 തിയ്യതികളില്‍

കൊച്ചി: സി.പി.ഐ.എം.എല്‍ റെഡ് ഫ്‌ലാഗ് എറണാകുളം ജില്ലാ സമ്മേളനം ജനു. 6, 7 തിയ്യതികളില്‍ ഗൗരി ലങ്കേഷ് നഗറില്‍ ( തോപ്പുംപടി മറീനാ കോണ്‍ഫറന്‍സ് ഹാളില്‍ ) നടക്കുമെന്ന് ജില്ലാ സെക്രട്ടറി ചാള്‍സ് ജോര്‍ജ്, പസിഡന്റ് അഡ്വ.ടി.ബി.മിനി സ്വാഗത സംഘം കണ്‍വീനര്‍ കെ.പി.വിജയകുമാര്‍ എന്നിവര്‍ അറിയിച്ചു.

6 ന് 4 മണിക്ക് എറണാകുളം ജെട്ടിയില്‍ നിന്നും കൊടിമര ജാഥ പള്ളുരുത്തി മരുന്നുകട ജംഗ്ഷനില്‍ നിന്ന് പതാക ജാഥയും തോപ്പുംപടി ജംഗ്ഷനില്‍ സമാപിക്കും.6 ന് വൈ: 6 ന് തോപ്പുംപടി ജംഗ്ഷനില്‍ പൊതുയോഗം സംസ്ഥാന സെക്രട്ടറി പി.സി.ഉണ്ണിച്ചെക്കന്‍ ഉദ്ഘാടനം ചെയ്യും.. 7 ന് രാവിലെ 8.30 ന് പ്രതിനിധി സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എം.കെ തങ്കപ്പന്‍ ഉദ്ഘാടനം ചെയ്യും.

Read Previous

ട്രാന്‍സ്ജെന്റേഴ്സ് ഉള്‍പെടുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം കൊച്ചിയില്‍ പിടിയിലായി

Read Next

ഇന്ത്യാവിഷന്‍ ഡെപ്യുട്ടി ന്യുസ് എഡിറ്റര്‍ ആയിരിക്കേ കാണാതായ സോണി എം ഭട്ടതിരിപ്പാടിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം

Leave a Reply

error: Content is protected !!