സി.പി.ഐ നേതാവ് കാനം വിജയന്‍ ഓര്‍മ്മയായി.

KANAM VIJAYAN,DEATH,RASHTRADEEPAM

മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കാനം വിജയന്‍ ഓര്‍മ്മയായി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ സഹോദരനും, പ്രഭാത് ബുക്ക് ഹൗസിന്റെ മുന്‍ജനറല്‍ മാനേജറും, സി.പി.ഐ മൂവാറ്റുപുഴ ടൗണ്‍ ലോക്കല്‍ സെക്രട്ടറിയും,വൈസ്മെന്‍ ഇന്റര്‍നാഷ്ണല്‍ മുന്‍ ഏരിയ പ്രസിഡന്റും, മൂവാറ്റുപുഴ ഗാന്ധി നഗര്‍ കാനം ഹൗസില്‍(കൊച്ചുകളപുരയിടത്തില്‍) പി.വിജയകുമാര്‍(കാനം വിജയന്‍-65)വൈസ്‌മെന്‍ ഇന്റര്‍നാഷ്ണലിന്റെ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ ചെന്നൈയിലേയ്ക്ക് പോകുംവഴി ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ചയായിരുന്നു അന്ത്യം. മൂവാറ്റുപുഴയിലെ വിവിധ സാമൂഹിക സാംസ്‌കാരിക സംഘടനകളില്‍ സജീവമായിരുന്ന കാനം വിജയന്റെ നിര്യാണ വാര്‍ത്തയറിഞ്ഞ് ജീവിതത്തിന്റെ നാനതുറകളിലുള്ള നിരവധിയാളുകളാണ് അവസാനമായി ഒരുനോക്ക് കാണാനായി ഒഴുകിയെത്തിയത്.

ഞാറാഴ്ച വൈകിട്ട് നാല് മുതല്‍ ആറ് വരെ മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് മതദേഹം സംസ്‌കരിച്ചത്. വീടിന് സമീപത്തായി നടന്ന അനുശോചന യോഗത്തില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എന്‍.അരുണ്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, മുന്‍ റവന്യൂ വകുപ്പ് മന്ത്രി കെ.പി.രാജേന്ദ്രന്‍, സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു, കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശീധരന്‍, മുന്‍എം.എല്‍.എ ജോസഫ് വാഴയ്ക്കന്‍, സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.കെ.അഷറഫ്, എം.ടി.നിക്‌സണ്‍, ചലചിത്ര സംവിധായകന്‍ വിനയന്‍, മൂവാറ്റുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍, വൈസ്‌ചെയര്‍മാന്‍ പി.കെ.ബാബുരാജ്, സി.പി.എം ഏരിയ സെക്രട്ടറി എം.ആര്‍.പ്രഭാകരന്‍, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുല്‍മജീദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം.ഹാരിസ്, ബി.ജെ.പി.മണ്ഡലം പ്രസിഡന്റ് പി.ആര്‍.രാജന്‍, മൂവാറ്റുപുഴ മേള പ്രസിഡന്റ് എസ്.മോഹന്‍ദാസ്, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.എസ്.രാജേഷ്, വൈസ്‌മെന്‍ ഇന്റര്‍ നാഷ്ണല്‍ റീജിയണല്‍ ഡയറക്ടര്‍ ബാബു ജോര്‍ജ്, മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് എന്‍.ശിവദാസ് എന്നിവര്‍ സംസാരിച്ചു.

Read Previous

മാലി ദ്വീപിലേക്ക് നോര്‍ക്ക വഴി സൗജന്യ റിക്രൂട്ട്‌മെന്റ്

Read Next

കാനം വിജയന്റെയും ടി.എന്‍. ശേഷന്റെയും നിര്യാണത്തില്‍ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.

error: Content is protected !!