മാ​ണി​ക്ക് സ്മാ​ര​കം തെ​റ്റി​ല്ലെ​ന്ന് സി​പി​ഐ: മ​ര​ണ​ത്തോ​ടെ പാ​പ​മെ​ല്ലാം തീ​രും

CPI, KM MANI, KM MANI FOUNDATION, BUDGET

തി​രു​വ​ന​ന്ത​പു​രം: കെ.​എം മാ​ണി​ക്ക് വേ​ണ്ടി സ്മാ​ര​കം പ​ണി​യു​ന്ന​തി​ന് ബ​ജ​റ്റി​ല്‍ തു​ക അ​നു​വ​ദി​ച്ച​തി​ല്‍ തെ​റ്റി​ല്ലെ​ന്ന് സി​പി​ഐ. സ്മാ​ര​കം പ​ണി​യാ​ന്‍ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ണി ഫൗ​ണ്ടേ​ഷ​ന്‍ സ​ര്‍​ക്കാ​രി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ണം അ​നു​വ​ദി​ച്ച​ത്. ഇ​തി​ല്‍ ഒ​രു അ​നൗ​ചി​ത്യ​വു​മി​ല്ലെ​ന്നും സി​പി​ഐ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി പ്ര​കാ​ശ് ബാ​ബു പ​റ​ഞ്ഞു.

മ​രി​ച്ചു പോ​യ നേ​താ​വി​ന് വേ​ണ്ടി സ്മാ​ര​കം പ​ണി​യ​ണ​മെ​ന്ന് തോ​ന്നി​യ​തി​ല്‍ ഒ​രു തെ​റ്റു​മി​ല്ല. ഇ​ന്ത്യ​യി​ലെ രീ​തി അ​നു​സ​രി​ച്ച്‌ മ​ര​ണ​ത്തോ​ട് കൂ​ടി അ​വ​രു​ടെ പാ​പം തീ​രു​ക​യാ​ണ്. അ​തി​ന​ക​ത്ത് വ​ലി​യ കാ​ര്യം കാ​ണേ​ണ്ട​തി​ല്ല.

ദീ​ര്‍​ഘ​കാ​ലം മ​ന്ത്രി​യും ഒ​രേ മ​ണ്ഡ​ല​ത്തി​ല്‍ ത​ന്നെ 50 കൊ​ല്ല​ക്കാ​ലം എം​എ​ല്‍​എ​യാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ച വ്യ​ക്തി എ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ല്‍ നി​ര്‍​മി​ക്കു​ന്ന സ്മാ​ര​ക​ത്തി​ന് പ​ണം ചോ​ദി​ച്ച​പ്പോ​ള്‍ കൊ​ടു​ത്തു. സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി നി​ല​നി​ല്‍​ക്കു​മ്ബോ​ഴാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ആ ​സ​ന്ദ​ര്‍​ഭ​ത്തി​ലും പ​ണം അ​നു​വ​ദി​ച്ചു എ​ന്ന​ത് ഒ​രു ന​ല്ല​വ​ശ​മാ​ണ്. ഇ​തി​നെ ഒ​രു ആ​ദ​ര​വാ​യി ക​ണ്ടാ​ല്‍ മ​തി​യെ​ന്നും പ്ര​കാ​ശ് ബാ​ബു പ​റ​ഞ്ഞു.

Read Previous

രാജ്യദ്രോഹക്കുറ്റം പ്രസാദം പോലെ വിതരണം ചെയ്യുന്നു: കേന്ദ്ര സർക്കാരിനെതിരെ കനയ്യ കുമാര്‍

Read Next

കാ​ട്ട​ക്ക​ട സം​ഗീ​ത് കൊ​ല​പാ​ത​കം: നാ​ല് പോ​ലീ​സു​കാ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

error: Content is protected !!