ലോകത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 1,72,197,67 ആയി ഉയര്‍ന്നു

ലോകത്തെ കോവിഡ് 19 ബാധിതരുടെ എണ്ണം 1,72,197,67 ആയി ഉയര്‍ന്നു. 6,71,009 പേര്‍ ഇതുവരെ മരിച്ചു. യുഎസില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 44,87,072 പേര്‍ക്കാണ് ഇതുവരെ യുഎസില്‍ കോവിഡ് സ്ഥിരീകരിച്ചത്. ബ്രസീലില്‍ രോഗികള്‍ 26,10,102 ആയി ഉയര്‍ന്നു. 91,263 പേരാണ് ഇതുവരെ ബ്രസീലില്‍ മരിച്ചത്. 15,82,028 കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയില്‍ ആറാംസ്ഥാനത്താണ് ഇന്ത്യ. യുഎസും ബ്രസീലും കഴിഞ്ഞാല്‍ യുകെയും മെക്സിക്കോയും ഇറ്റലിയുമാണ് മരണനിരക്കില്‍ ഇന്ത്യക്ക് മുന്നിലുള്ള രാജ്യങ്ങള്‍. റഷ്യയില്‍ കോവിഡ് 19 ബാധിതര്‍ 8,32,993 ആയി ഉയര്‍ന്നു. 13,778 പേരാണ് റഷ്യയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.

Read Previous

സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു

Read Next

സ്വര്‍ണം ഒരു പവന് 40000 രൂപ; ഗ്രാമിന്റെ വില 5,000

error: Content is protected !!