സംസ്ഥാനത്ത് ഇന്ന് 3 കൊവിഡ് മരണം. മരിച്ചത് കാസര്‍ഗോഡ് മലപ്പുറംസ്വദേശികള്‍

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

കാസർഗോഡ് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ ആണ് മരിച്ചത്. 70 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലപ്പുറം തിരൂരങ്ങാടി വെള്ളിനികാട് റോഡിൽ കല്ലിങ്കലകത്ത് അബ്ദുൽ ഖാദിർ എന്ന കുഞ്ഞിമോൻ ഹാജി ആണ് മരിച്ചത്. 69 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ ആഴ്ച്ചയാണ് കോവിഡ് പൊസറ്റീവായതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ന്യൂമോണിയയും ഉണ്ടായിരുന്നു.ഇരിങ്ങാലക്കുടയിൽ കൂത്തുപറമ്പിൽ പളളൻ വീട്ടിൽ വർഗീസാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 63 ആയി.

Read Previous

സൗത്ത് മാറാടി സര്‍ക്കാര്‍ യു.പി.സ്‌കൂളും ഹൈടെക്കാകുന്നു, വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചു

Read Next

101-ാം വയസ്സിൽ കോവിഡിനെ പൊരുതി തോൽപ്പിച്ച് മങ്കമ്മ ആശുപത്രി വിട്ടു

error: Content is protected !!