സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

covid19

സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലി (40) കാസര്‍ഗോഡ് സ്വദേശി നബീസ(75) എന്നിവരാണ് മരിച്ചത്. കൊല്ലങ്കോട് സ്വദേശി അഞ്ജലി ഇന്ന് പുലര്‍ച്ചെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഈ മാസം ആദ്യമാണ് അഞ്ജലി തിരുപ്പൂരില്‍ നിന്ന് മകനോടൊപ്പം വീട്ടിലെത്തിയത്. ക്വാറന്റീന്‍ കാലാവധി കഴിയുന്ന ദിവസമാണ് ഇവര്‍ വീട്ടില്‍ കുഴഞ്ഞുവീഴുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ഇവര്‍ക്ക് കടുത്ത പ്രമേഹവും ഉണ്ടായിരുന്നു. കടുത്ത ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് നബീസയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക്   കൊണ്ടുവരുന്നത്. തുടര്‍ന്ന് ഇവര്‍ക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് ഇവരെ മാറ്റുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെയോടെ ഇവരുടെ ശരീരത്തില്‍ വലിയ തോതില്‍ ഓക്‌സിജന്റെ അളവ് കുറയുകയും കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും ചെയ്തു. വെന്റിലേറ്ററിലായിരുന്ന ഇവരുടെ മരണം ഇന്ന് രാവിലെയോടെയാണ് സ്ഥിരീകരിച്ചത്.

Read Previous

റോട്ടറി ക്ലബ് മുവാറ്റുപുഴ ഹെറിറ്റേജ്: സിബി ജെയിംസ് പ്രസിഡന്റ്, ഡോ. ജോബി പാറപ്പുറം സെക്രട്ടറി

Read Next

കീം പരീക്ഷ ഡ്യൂട്ടി ചെയ്ത അധ്യാപികയ്ക്കും കൊവിഡ്

error: Content is protected !!