സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു

covid19

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം മരിച്ച കാസര്‍കോട് സ്വദേശി കെ. ശശിധരന്റെ്(52) മരണം കോവിഡ് ബാധിച്ചാണ് എന്ന് കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് ഇയാളുടേത് കൊവിഡ് മരണമാണെന്ന് സ്ഥിരീകരണമുണ്ടായത്. ഞായറാഴ്ചയാണ് ഇയാള്‍ മരിച്ചത്. കരാര്‍ ജോലിക്കാരനായിരുന്നു. കോവിഡ് ലക്ഷണങ്ങളോടെ ഒരാഴ്ച മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയില്‍ നൂറിലധികം പേരുണ്ടെന്നാണ് വിവരം. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64 ആയി.

Read Previous

വളയൻചിറങ്ങര സ്‌കൂളിൽ പുതിയ അക്കാദമിക്ക് ബ്ലോക്ക് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സജ്ജമായി

Read Next

എറണാകുളത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്ക് നല്‍കി

error: Content is protected !!