കേരളത്തില്‍ കൊവിഡ് മരണം നാലായി

pathanamthitta corona

ചാവക്കാട് കൊവിഡ് ബാധയെ തുടർന്ന് മരിച്ച വയോധികയുടെ മൃതദേഹം സംസ്കരിച്ചു. അഞ്ചങ്ങാടി കെട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് ഖദീജക്കുട്ടിയുടെ മൃതദേഹമാണ് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിച്ചത്. ചാവക്കാട് കടപ്പുറം പഞ്ചായത്തിലെ അടിത്തിരുത്തി ജുമാമസ്ജിദിലാണ് സംസ്‌കാരച്ചടങ്ങുകൾ നടന്നത്. മുംബൈ യിലായിരുന്ന ഖദീജക്കുട്ടി കാറിലാണ് നാട്ടിൽ തിരിച്ചെത്തിയത്. ഇവർക്ക് പ്രമേഹവും ഉയർന്ന രക്തസമ്മര്‍ദ്ദവും ശ്വാസതടസ്സവുമുണ്ടായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ചാവക്കാട് താലൂക്ക് ആശു പത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ആരോഗ്യനില വഷളായതോടെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിന് മുൻപ് മരണം സംഭവിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് മരണം നാലായി. ഖദീജക്കുട്ടിയുടെ മകനും ആംബുലന്‍സ് ഡ്രൈവറും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.

Read Previous

കനത്ത മഴയില്‍ തലസ്ഥാനത്ത് വെള്ളപ്പൊക്കം

Read Next

വിപ്ലവ മാപ്പിളകവി പി.എം.അലിയാര്‍ ഓര്‍മ്മയായിട്ട് 12വര്‍ഷം

error: Content is protected !!