ചെങ്ങന്നൂർ പാണ്ടനാട് സ്വദേശിയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു.

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,DAILY

ചെങ്ങന്നൂർ: നിരീക്ഷണത്തിൽ വീട്ടിൽ കഴിഞ്ഞ പാണ്ടനാട് സ്വദേശിയ്ക്ക് കോവിഡ് സ്ഥിതീകരിച്ചു. പാണ്ടനാട് സ്വദേശിയായ 22 കാരനായ പാരാമെഡിക്കൽ വിദ്യാർത്ഥിയെ ആലപ്പുഴ മെസിക്കൽ കോളേജിലേയ്ക്ക് മാറ്റി. കഴിഞ്ഞ 13 ന് പഠിക്കുന്ന ചെന്നൈയിൽ നിന്ന് സ്വകാര്യ ബസ്സിലാണ് നാട്ടിലെത്തിയത്.ബസ്സിൽ 22 യാത്രക്കാരുണ്ടായിരുന്നു.20ന് ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയുടെ ഫലം ലഭിച്ചതോടെയാണ് കോവിഡ് സ്ഥിതികരിച്ചത്.

സ്രവ പരിശോധനയ്ക്കായി 19 ന് ബൈക്കിൽ ജില്ലാ ആശുപത്രിയിൽ എത്തി മടങ്ങുന്ന വഴി ഉച്ചയ്ക്ക് 12 ഓടെ ആശുപത്രി ജംഗ്ഷനിലെ ഡിലൈറ്റ് മെഡിക്കൽ സ്റ്റോറിലും വെള്ളാവൂർ ജംഗ്ഷനിലെ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പിൽ കയറി പെട്രോൾ അടിക്കുകയും ചെയ്തു. 20 ന് മടങ്ങുന്ന വഴി കല്ലിശ്ശേരിയിലെ സാംസൺ ബേക്കറിയിൽ ഉച്ചക്ക് ഒന്നിനും ഒന്നര ഇടയിൽ കയറി സാധനങ്ങൾ വാങ്ങുകയും ചെയ്തു. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പോലീസും എത്തി കടകൾ അടപ്പിച്ചു.ജീവനക്കാർ നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.നഗരസഭാ ചെയർമാൻ കെ.ഷിബു രാജന്റെ നേതൃത്വത്തിൽ അഗ്നിശമന സേന എത്തി മെഡിക്കൽ സ്റ്റോർ,ബേക്കറി, പെട്രോൾ പമ്പ് എന്നിവ അണുവിമുക്തമാക്കി

Read Previous

ഇടുക്കിയില്‍ നിന്ന് ലഭിച്ച നന്നങ്ങാടിയിലെ മുത്തുകള്‍ കോടികള്‍ വിലമതിക്കുന്നതാണെന്ന് പുരാവസ്തു വകുപ്പ്‌

Read Next

പ്രളയബാധിതര്‍ക്കായി ആസ്റ്റര്‍ നല്‍കുന്ന രണ്ടാംഘട്ട വീടുകളുടെ നിര്‍മാണോദ്ഘാടനം നടന്നു

error: Content is protected !!