Home MetroDelhi കൊവിഡ്: ഡല്‍ഹിയില്‍ മൂന്നാംഘട്ട രോഗവ്യാപനം, പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്; രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 84 ലക്ഷം
RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WESITE, ONLINE, DAILY, HEALTH

കൊവിഡ്: ഡല്‍ഹിയില്‍ മൂന്നാംഘട്ട രോഗവ്യാപനം, പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്; രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 84 ലക്ഷം

by Rashtradeepam Desk

മൂന്നാംഘട്ട രോഗവ്യാപനം നടക്കുന്ന ഡല്‍ഹിയില്‍ പ്രതിദിന കേസുകളില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനിടെ 7178 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 64 പേര്‍ മരിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ഡല്‍ഹിയിലാണ്. മഹാരാഷ്ട്രയില്‍ 5027, കര്‍ണാടകയില്‍ 2960, ആന്ധ്രയില്‍ 2410, തമിഴ്നാട്ടില്‍ 2370 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ബിഹാര്‍ ചുമതലയുള്ള കോണ്‍ഗ്രസ് എംപി ശക്തിസിംഗ് ഗോഹിലിന് കൊവിഡ് സ്ഥിരീകരിച്ചു.രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 84 ലക്ഷമായി തുടരുകയാണ്.

 

Related Posts

error: Content is protected !!