കൊവിഡ് 19 : വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വ്യക്തി പത്തനംതിട്ട കളക്ടറേറ്റില്‍

covid, pathanamthitta

പത്തനംതിട്ട: കൊവിഡ് 19 നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്ന് പത്തനംതിട്ട ഡിഎംഒയുടെ മുന്നറിയിപ്പ്. ഇനിയുള്ള ഒരാഴ്ച്ചക്കാലം നിര്‍ണായകമാണ്. കര്‍ശന നിരീക്ഷണം നടപ്പാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും ഡിഎംഒ പറഞ്ഞു. നിലവില്‍ 900 പേരാണ് പത്തനംതിട്ട ജില്ലയില്‍ കൊവിഡ് 19 സമ്പർക്ക പട്ടികയിൽ ഉള്ളത്. പട്ടികയില്‍ ഉള്ളവരിൽ 40 ശതമാനം പേർ ഇപ്പോഴും ആരോഗ്യവകുപ്പുമായി സഹകരിക്കുന്നില്ലെന്നും ഡിഎംഒ പറഞ്ഞു. കൊവിഡ് 19 മുന്‍കരുതലിന്‍റെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വ്യക്തി കളക്ടറേറ്റില്‍ എത്തിയിരുന്നു. റാന്നി അങ്ങാടി പഞ്ചായത്ത് പ്രസിഡന്‍റ് സുരേഷ് ആണ് മുന്നറിയിപ്പ് അവഗണിച്ച് കളക്ടറേറ്റില്‍ എത്തിയത്. സെക്കണ്ടറി കോണ്ടാക്ടിലുള്ള വ്യക്തിയാണ് സുരേഷ്. ഇയാളെ കളക്ടര്‍ ശാസിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു.

Read Previous

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പക്ഷികളെ നശിപ്പിക്കുന്നത് ഇന്നും തുടരും

Read Next

ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാത്തത് അപരിഷ്‌കൃതം; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

error: Content is protected !!