കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം; എല്‍ദോ എബ്രഹാം എം.എല്‍.എ

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,SHAJI THILAKAN,PASSED AWAY,DAILY,kerla govrmnet, corona, food packet, bpl

മൂവാറ്റുപുഴ: കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ സാമൂഹ്യപ്രതിബദ്ധതയോടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന് എല്ലാവരും തയ്യാറാകണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അഭ്യര്‍ഥിച്ചു. ജനങ്ങളില്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ആയുഷ് ഡിപ്പാര്‍ട്ട് മെന്റിന്റെ നേതൃത്വത്തില്‍ മാറാടി പഞ്ചായത്ത് ആയ്യുര്‍വ്വേദ ഡിസ്പെന്‍സറിയിലും, പാലക്കുഴ പഞ്ചായത്ത് ആയ്യുര്‍വ്വേദ ആശുപത്രിയിലും ആയ്യുര്‍വ്വേദ പ്രതിരോധ മരുന്നുകള്‍ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ കക്ഷി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സാമുദായിക സംഘടനകള്‍ മുഴുവന്‍ പങ്ക് വഹിക്കണം. കുപ്രചരണങ്ങള്‍ നടത്തുന്നവരെ അകറ്റി നിറുത്തണമെന്നും പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കാന്‍ ജനങ്ങള്‍ അതീവ ജാഗ്രതപുലര്‍ത്തണമെന്നും പുറമെ നിന്നും വിദേശത്ത് നിന്നും മടങ്ങിയെത്തിയവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പഠനാവശ്യത്തിനും തൊഴിലിനായും പോയി തിരിച്ചെത്തിയവര്‍ തുടങ്ങി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ കാര്യത്തില്‍ പ്രത്യേകമായ കരുതല്‍ ഉണ്ടാകണമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തവും ഫലപ്രദവുമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ വകുപ്പ് ജീവനക്കാരും ആശ വര്‍ക്കര്‍മാരും ഉള്‍പ്പെടുന്ന സംഘം ജാഗ്രത പുലര്‍ത്തുന്നുണ്ട്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ക്കൊപ്പം സന്നദ്ധ സംഘടനകളും രംഗത്ത് വരണമെന്നും എല്‍ദോ എബ്രഹാം എം.എല്‍.എ അഭ്യര്‍ത്ഥിച്ചു. ജനങ്ങജനങ്ങളില്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ആയുഷ് ഡിപ്പാര്‍ട്ട് മെന്റിന്റെ നേതൃത്വത്തില്‍ ആയ്യുര്‍വ്വേദ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തത്. മാറാടി പഞ്ചായത്ത് ആയ്യുര്‍വ്വേദ ഡിസ്പെന്‍സറിയില്‍ നടന്ന ചടങ്ങഇല്‍ എല്‍ദോ എബ്രഹാം എം.എല്‍.എ മരുന്നുകള്‍ പഞ്ചായത്ത് പ്രസിഡന്റ് ലത ശിവന് കൈമാറി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, പഞ്ചായത്ത് വൈസ്പ്രസിഡന്റ് കെ.യു.ബേബി, ആയ്യുര്‍വ്വേദ ഡിസ്പെന്‍സറി ഡോക്ടര്‍ ഡോ. മിനി മോള്‍ വി.എന്‍ എന്നിവര്‍ സംമ്പന്ധിച്ചു. പാലക്കുഴ ആയ്യുര്‍വ്വേദ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ പഞ്ചായത്ത് പ്രസിഡന്റ് ജോഷി സ്‌കറിയക്ക് മരുന്നുകള്‍ കൈമാറി. ആശുപത്രി ഡോക്ടര്‍മാരായ ഡോ.ജോമി ജോസഫ്, ഡോ.ജിന്‍ഷാദ് സെബാസ്റ്റിയന്‍ എന്നിവര്‍ സംമ്പന്ധിച്ചു

Read Previous

ലോക്ക് ഡൌണ്‍ നിര്‍ദേശം മറികടന്ന് ആളുകള്‍; പൊട്ടിക്കരഞ്ഞ് പൊലീസുകാരൻ

Read Next

മഹാരാഷ്ട്രയില്‍ ആദ്യം കൊറോണ സ്ഥിരീകരിച്ച ആദ്യ രണ്ട് പേര്‍ക്ക് രോഗം ഭേദമായി

error: Content is protected !!