Home MetroDelhi രണ്ടാം ദിവസവും 90,000ലധികം കേസുകള്‍; രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം
RASHTRADEEPAM, NEWS, KERALA, CINEMA, MALAYALAM, POLITICS, MEDIA, WESITE, ONLINE, DAILY, HEALTH

രണ്ടാം ദിവസവും 90,000ലധികം കേസുകള്‍; രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം

by Rashtradeepam Desk

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 42 ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 90,802 പേര്‍ രോഗികളായി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് തൊണ്ണൂറായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 1,016 രോഗികള്‍ ജീവന്‍ നഷ്ടമായി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 42,04,613 പേര്‍ക്കാണ്. മരണസംഖ്യ 71,642. നിലവില്‍ 8,82,542 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മരണ നിരക്ക് 1.70 ശതമാനവും രോഗമുക്തി നിരക്ക് 77.31 ശതമാനവുമാണ്.

മഹാരാഷ്ട്രയിലും ആന്ധ്രപ്രദേശിലും സ്ഥിതി ഗുരുതരമാണ്. മഹാരാഷ്ട്രയില്‍ ഇന്നലെ രേഖപ്പെടുത്തിയത് ഒരു ദിവസത്തെ എറ്റവും ഉയര്‍ന്ന വര്‍ധനയായിരുന്നു. 23,350 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രയില്‍ 10,794 പേര്‍ക്കും, തമിഴ്‌നാട്ടില്‍ 5,783 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉത്തര്‍ പ്രദേശില്‍ 6,777 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഒഡീഷയിലും റെക്കോഡ് പ്രതിദിന വര്‍ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത് 3810 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബിഹാര്‍ 1797, ഝാര്‍ഖണ്ഡ് 1774, ജമ്മുകശ്മീര് 1316, ഗുജറാത്ത് 1,335, മധ്യപ്രദേശ് 1,694 എന്നിങ്ങനെയായിരുന്നു മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകള്‍.

ഒരിടവേളയ്ക്ക് ശേഷം ഡല്‍ഹിയില്‍ രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. ഒരു ദിവസത്തിനിടെ വീണ്ടും മൂവായിരത്തിന് മുകളില്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3256 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് വ്യാപനം രൂക്ഷമായ പഞ്ചാബിലേക്കും ചണ്ഡീഗഡിലേക്കും, ആരോഗ്യ മന്ത്രാലയം കേന്ദ്രസംഘത്തെ അയച്ചു. പത്ത് ദിവസം സംഘം മേഖലയിലുണ്ടാകും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന, കേന്ദ്രഭരണ സര്‍ക്കാരുകളെ കേന്ദ്രസംഘം സഹായിക്കും.

 

Related Posts

error: Content is protected !!