ലോകത്തെ കൊവിഡ് മരണസംഖ്യ മൂന്നര ലക്ഷം കടന്നു

RASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,SHAJI THILAKAN,PASSED AWAY,DAILY,kerla govrmnet, corona, food packet, bpl,KARTHIK IPS,COVIDRASHTRADEEPAM,NEWS,KERALA,CINEMA,MALAYALAM,POLITICS,MEDIA,WESITE,ONLINE,SHAJI THILAKAN,PASSED AWAY,DAILY,kerla govrmnet, corona, food packet, bpl,KARTHIK IPS,COVID,KERALA,COVID19,CORONA, HELPDESK

ലോകത്തെ കൊവിഡ് മരണസംഖ്യ മൂന്നര ലക്ഷം കടന്നു. യുഎസില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 3,57,400 പേരാണ് ഇതുവരെ ലോകത്ത് കൊറോണവൈറസ് കാരണം മരണമടഞ്ഞത്. 57,88,073 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതില്‍ 24,97,140 പേര്‍ രോഗമുക്തി നേടി.

യുഎസില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1535 പേര്‍ മരിച്ചതടക്കം 1,02,107 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 17 ലക്ഷത്തിലധികം പേര്‍ക്ക് യുഎസില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസിനെ കൂടാതെ ബ്രസീലില്‍ മാത്രമാണ് ബുധനാഴ്ച ആയിരത്തിലേറെ പേര്‍ മരിച്ചിട്ടുള്ളത്. 1148 പേരാണ് ബ്രസീലില്‍ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ അവിടുത്തെ ആകെ മരണം 25,697 ആയി.

Related News:  ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം ഒരു കോടി 11 ലക്ഷം കടന്നു

കൊവിഡ്-19 മഹാമാരിയുടെ പുതിയ വ്യാപനകേന്ദ്രമായി ലാറ്റിനമേരിക്ക മാറിയെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബ്രസീലുള്‍പ്പെടെയുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ ഓഗസ്റ്റോടെ രോഗവ്യാപനവും മരണവും വര്‍ദ്ധിക്കുമെന്നും യുഎസില്‍ നടത്തിയ പഠനത്തെ ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

Read Previous

മദ്യശാലകള്‍ തുറക്കാനുള്ള ആത്മാര്‍ത്ഥത പ്രവാസികളോടില്ല: മുല്ലപ്പള്ളി

Read Next

വെള്ളച്ചാട്ടത്തില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കിട്ടി

error: Content is protected !!