അനധികൃത സ്വത്ത് സമ്പാദനം: മുന്‍ മന്ത്രി കെ ബാബുവിനെതിരെ കോടതി വിചാരണ

WELLWISHER ADS RS

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് മന്ത്രി കെ ബാബു വിചാരണ നേരിടണമെന്ന് കോടതി നിര്‍ദേശം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കെ ബാബുവിനോട് വിചാരണ നേരിടുവാന്‍ ആവശ്യപ്പെട്ടത്. അതേസമയം കേസില്‍ തന്നെ കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഈ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിര്‍ദേശം. 2001 ജൂലൈ മുതല്‍ 2016 മേയ് വരെയുള്ള കാലയളവില്‍ ബാബു 49.45 ശതമാനം അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അനധികൃത സ്വത്തില്ലെങ്കില്‍ വിചാരണയിലൂടെ പ്രതിക്കു തെളിയിക്കാമെന്നും കോടതി പറഞ്ഞു. ഏപ്രില്‍ 29ന് കേസ് വീണ്ടും പരിഗണിക്കും.

Subscribe to our newsletter

Leave A Reply

Your email address will not be published.