കോട്ടയത്ത് സംശയിച്ച മൂന്നു പേര്‍ക്ക് കൊറോണയില്ല

CORONA PUNJAB

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലുള്ള മൂ​ന്ന് പേ​ര്‍​ക്ക് കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം. ഇ​വ​രു​ടെ സ്രവ​സാ​മ്ബി​ളു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​ന്ന് ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് മൂ​ന്ന് പേ​ര്‍​ക്കും രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഇ​വ​രി​ല്‍ ര​ണ്ടു​പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യാ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ വീ​ടി​നു​ള്ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. ഒ​രാ​ളെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ല.

ഇ​വ​ര്‍ മൂ​വ​രും കോ​വി​ഡ് 19 രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച ഇ​റ്റ​ലി​യി​ല്‍ നി​ന്നും വ​ന്ന കു​ടും​ബ​ത്തോ​ടൊ​പ്പം വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്ത കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​ണ്. ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് മൂ​വ​രും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞ​ത്.

Read Previous

വ്യാ​ജ​വാ​ര്‍​ത്തയിൽ അ​ണ​ക്ക​ര ധ്യാ​ന​കേ​ന്ദ്രം പ​രാ​തി ന​ല്‍​കി

Read Next

മോ​ദി​യു​ടെ കൈ​ക​ളി​ല്‍ രാ​ജ്യം സു​ര​ക്ഷി​തം’; സി​ന്ധ്യ

error: Content is protected !!