ഹോം ക്വാറന്റീൻ’ മുദ്രയുമായി 2 പേർ യാത്ര ചെയ്തു; നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരുമായി പോയ കെഎസ്ആർടിസി വോൾവോ ബസ് ചാലക്കുടി ബസ് സ്റ്റാൻഡിൽ പൊലീസ് തടഞ്ഞു. 

അങ്കമാലി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരുമായി പോയ കെഎസ്ആർടിസി വോൾവോ ബസ് ചാലക്കുടി ബസ് സ്റ്റാൻഡിൽ പൊലീസ് തടഞ്ഞു. ബസിൽ രോഗ ലക്ഷണങ്ങളുള്ള 2 യാത്രക്കാരുണ്ടായതിനെ തുടർന്നാണിത്. ഷാർജയിൽ ഹോം ക്വാറന്റീൻ നിർദേശിച്ചവരാണ് ഇവരെന്നാണ് വിവരം. ഇരുവരുടെയും കയ്യിൽ ‘ഹോം ക്വാറന്റീൻ’ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഷാർജയിൽ നിന്ന് ഇന്നലെ ബെംഗളൂരുവിൽ എത്തിയവരാണിവർ. നെടുമ്പാശേരിയിൽ നിന്ന് അങ്കമാലി വരെ ടാക്സിയിൽ എത്തിയ ഇവർ അങ്കമാലി സ്റ്റാന്റിൽ നിന്നും കെഎസ്ആർടിസി ബസിൽ കയറുകയായിരുന്നു. അങ്കമാലിയിൽ മററിടങ്ങളിൽ കയറിയതായി വിവരമില്ല. അങ്കമാലിയിൽ നിന്നും പുറപ്പെട്ടബസ് കറുകുറ്റിയിലെത്തിയപ്പോൾ സഹയാത്രക്കാർ ഇവരുടെ കയ്യിൽ ‘ഹോം ക്വാറന്റീൻ’ മുദ്ര കണ്ട് ബസ് കണ്ടക്ടറെ വിവരം ധരിപ്പിച്ചു. തുടർന്ന് കണ്ടക്ടർ ഡിഎംഒയെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് പൊലീസും സ്ഥലത്തെത്തി ബസ് ചാലക്കുടിയിൽ തടഞ്ഞു.

ഒരാൾ തൃപ്രയാർ വടക്കുംമുറി സ്വദേശി. മറ്റെയാൾ മണ്ണുത്തി ചെന്നായ്പാറ സ്വദേശി. ഇരുവരെയും പിഡബ്ല്യുഡി റസ്റ്റ് ഹൗസിലേയ്ക്ക് മാറ്റി. ഇരുവർക്കും രോഗം ബാധിച്ചതായി സ്ഥിതീകരണമില്ല. 40 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. യാത്രക്കാരേയും ബസ്സും ശുചീകരിച്ച ശേഷം യാത്ര തുടരാൻ അനുവദിച്ചു.
അങ്കമാലി KSRTC ബസ് സ്റ്റാന്റിലും ശുചീകരണപ്രവർത്തനങ്ങൾ നടത്തി.

 

Read Previous

Break the chain ക്യാമ്പയിനുമായി ഈസ്റ്റ് പായിപ്ര പോയാലി ജുമാ മസ്ജിദ്

Read Next

റോമില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ വിമാനം പുറപ്പെട്ടു

error: Content is protected !!