കൊറോണ: എല്ലാ മതചടങ്ങുകളും കോഴിക്കോട് രൂപത നിര്‍ത്തിവെച്ചു

corona, kozhikode, qurbana

കോഴിക്കോട്: കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ച മുതല്‍ കോഴിക്കോട് രൂപതയ്ക്ക് കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും മതപരമായ ചടങ്ങുകളെല്ലാം നിര്‍ത്തിവെക്കാന്‍ ബിഷപ്പ് വര്‍ഗീസ് ചക്കാലക്കല്‍ സര്‍ക്കുലറിലൂടെ ആവശ്യപ്പെട്ടു. ജനകീയ കര്‍ഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ച മുതല്‍ മാര്‍ച്ച്‌ 31 വരെയാണ് ചടങ്ങുകള്‍ നിര്‍ത്തിവെക്കുന്നത്. ഞായറാഴ്ചത്തെ ദിവ്യബലിയും ഉണ്ടാവില്ല. അതേസമയം കൂട്ടം കൂടാതെ ഓരോരുത്തരായി പള്ളിയില്‍ വന്ന് പ്രാര്‍ഥിക്കാമെന്നും രൂപതയിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. കേന്ദ്രസര്‍ക്കാര്‍ എല്ലാവരുടേയും സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് ജനകീയ കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നല്‍കിയിട്ടുള്ള ഈ ആഹ്വാനം എല്ലാവരും പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

Read Previous

മ​ക​ന്‍റെ വി​ദേ​ശ​യാ​ത്രാ ​വി​വ​രം മ​റ​ച്ചു​വെ​ച്ച കോ​വി​ഡ് രോ​ഗി​യു​ടെ അ​മ്മ​യ്ക്ക് സ​സ്പെ​ന്‍​ഷ​ന്‍

Read Next

കുവൈത്തില്‍ 11 പേര്‍ക്കുകൂടി കൊറോണ

error: Content is protected !!